ലിമെറിക്ക്: കൗണ്ടി ലിമെറിക്കിലെ ഒ’കോണൽ അവന്യൂവിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നു. പ്രവൃത്തിദിനങ്ങളിൽ രണ്ട് ദിവസത്തിൽ ഒരിക്കൽ എന്ന നിലയിൽ വാഹന യാത്രികരിൽ നിന്നും പിഴ ഈടാക്കേണ്ട സാഹചര്യം ഉണ്ടായി എന്നാണ് വെളിപ്പെടുത്തൽ. മെട്രോപൊളിറ്റൻ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തൽ.
കഴിഞ്ഞ വർഷം ഒ കോണൽ അവന്യൂവിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്തതിനെ തുടർന്ന് 124 തവണയാണ് പിഴ ഈടാക്കിയത്. കഴിഞ്ഞ വർഷം തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെ ഓരോ 48 മണിക്കൂറിലും വാഹന യാത്രികരിൽ നിന്നും പിഴ ഈടാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post

