- സാവോയിർസ് റോണന് വീട് നിർമ്മിക്കാൻ അനുമതി
- ഓവർടൈം ഡ്യൂട്ടി; ശമ്പളത്തിന് പുറമേ നൽകിയത് 189 മില്യൺ യൂറോ
- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
Author: sreejithakvijayan
ഡബ്ലിൻ: സെന്റ് ആൻഡ്രൂസ് ചർച്ചിൽ ഫുഡ് ഹാൾ നിർമ്മിയ്ക്കാൻ പ്രമുഖ ടൂറിസം ഏജൻസിയായ ഫയൽറ്റ് അയർലന്റിന് അനുമതി. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം ഡബ്ലിൻ സിറ്റി കൗൺസിലാണ് അനുമതി നൽകിയത്. പുതിയ ഫുഡ് ഹാളിന്റെ വരവ് നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കും. സെൻട്രൽ ഡബ്ലിനിലെ സഫോക്ക് സ്ട്രീറ്റിലാണ് ഒഴിഞ്ഞു കിടക്കുന്ന സെന്റ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇതിന് മുൻപിലായുള്ള മോളി മലോണിന്റെ പ്രതിമയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയുള്ള ഫുഡ് ടൂറിസമാണ് ഫയൽറ്റ് അയർലന്റ് ലക്ഷ്യമിടുന്നത്. ഫുഡ് ടൂറിസം വഴി പ്രതിവർഷം 2 ബില്യൺ യൂറോയാണ് അയർലന്റിന്റെ ഖജനാവിൽ എത്തുന്നത്. സെന്റ് ആൻഡ്രൂസിൽ കൂടി ഫുഡ് ഹാൾ വരുമ്പോൾ ഇത് വർദ്ധിക്കുമെന്ന് ഫയൽറ്റ് അയർലന്റ് മാനേജർ മെക്കാർത്തി പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ ദരിദ്രരായ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ 1 ലക്ഷത്തിലധികം കുട്ടികളാണ് രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ 45,000 ത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസിന്റെ (സിആർഎ) ചൈൽഡ് പൊവർട്ടി മോണിറ്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വാടക നിരക്കിലെ വർദ്ധനവും വിലക്കയറ്റവുമാണ് കുട്ടികളുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് സിആർഎ ചൂണ്ടിക്കാട്ടുന്നത്. വീടിന്റെ അപര്യാപ്തതയെ തുടർന്ന് നിരവധി കുട്ടികളാണ് അനുചിതമായ സ്ഥലങ്ങളിൽ പാർക്കുന്നത്. 1,02,977 കുട്ടികളാണ് ദാരിദ്ര്യത്തിൽ കഴിയുന്നത് എന്നാണ് ഔദ്യോഗിക കണക്ക്.
ഡബ്ലിൻ: അയർലന്റിൽ ചൂടുള്ള കാലാവസ്ഥ ആരംഭിച്ചു. ചൊവ്വാഴ്ച വരണ്ട കാലാവസ്ഥ അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഈ വാരത്തിലെ തന്നെ ഏറ്റവും വരണ്ട കാലാവസ്ഥ അനുഭവപ്പെടുന്ന ദിനമായിരിക്കും ഇന്ന്. അതേസമയം ചൂട് കൂടിയ ദിനം നാളെ ആയിരിക്കും. ഇന്ന് രാവിലെ തെക്കൻ മേഖലകളിൽ ചാറ്റൽ മഴയും മഞ്ഞും കലർന്ന കാലാവസ്ഥ അനുഭവപ്പെടും. മണിക്കൂറുകൾ പിന്നിടുന്നതോടെ സ്ഥിതി മാറി വരണ്ട കാലാവസ്ഥ അനുഭവപ്പെടും. തെക്ക് പടിഞ്ഞാറൻ മേഖലയിൽ നേരിയ കാറ്റ് അനുഭവപ്പെടും. 16 മുതൽ 19 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടെ താപനില അനുഭവപ്പെടുക. അയർലന്റിന്റെ മറ്റ് ഭാഗങ്ങളിൽ താപനില 22 ഡിഗ്രിവരെ അനുഭവപ്പെടാം.
ഡബ്ലിൻ; അയർലന്റിൽ ഈ മാസത്തിലെ മലയാളം മാസ്സ് ( റോമൻ) ഞായറാഴ്ച ( ജൂൺ 15). ഡബ്ലിനിലെ മേരി മദർ ഓഫ് ഹോപ്പ് പള്ളിയിലാണ് മാസ് നടക്കുക. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരിപാടി എന്ന് അധികൃതർ അറിയിച്ചു. പ്രാർത്ഥനയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ബന്ധപ്പെട്ടവർ സ്വാഗതം ചെയ്തു.
ഡബ്ലിൻ: റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ നിർദ്ദേശിച്ചുള്ള നിയമത്തിന്റെ കരട് ഇന്ന് മന്ത്രിസഭയിൽ. ഭവന മന്ത്രി ജെയിംസ് ബ്രൗണാണ് ഇത് മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുക. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ഇന്നലെ മന്ത്രിമാർ യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ, ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്, ധനമന്ത്രി പാസ്‌കൽ ഡോണോ, പബ്ലിക് എക്‌സ്പന്റിച്ചർ മന്ത്രി ജാക്ക് ചേംബേഴ്‌സ് എന്നിവരാണ് ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തത്. രാജ്യത്തെ എല്ലാ വാടകക്കാരെയും വാടക സമ്മർദ്ദമേഖലയിൽ ഉൾപ്പെടുത്തുന്നതാണ് നിയമം. ഇതിന് പുറമേ വൻകിട ഭൂവുടമകളെ ഫാൾട്ട് എവിക്ഷനിൽ നിന്നും നിയമം വിലക്കുന്നുണ്ട്. പുതിയ കെട്ടിടങ്ങൾക്ക് ഇനി വാടക പരിധി ബാധകമാകില്ല. വാട വർദ്ധിപ്പിക്കുന്നതിനായി കുടിയൊഴിപ്പിക്കുന്നതും ഇനിയുണ്ടാകില്ല.
ഡബ്ലിൻ: ലീവിംഗ് സെർട്ട് ഹയർ ലെവൽ ഐറിഷ് പേപ്പർ 1 നെക്കുറിച്ച് മികച്ച അഭിപ്രായം പങ്കുവച്ച് അദ്ധ്യാപകരും വിദഗ്ധരും. വിദ്യാർത്ഥികളോട് നീതി പുലർത്തുന്ന തരത്തിലായിരുന്നു ചോദ്യങ്ങൾ എന്നാണ് പൊതുവെയുള്ള അഭിപ്രായം. വിദ്യാർത്ഥികൾ പ്രതീക്ഷിച്ച ചോദ്യങ്ങൾ എല്ലാം വന്നിരുന്നതായി ഡബ്ലിനിലെ മോയൽ പാർക്ക് കോളേജിലെ അദ്ധ്യാപകൻ സ്റ്റീഫൻ ഡോയൽ പറഞ്ഞു. 2025 ലെ ലീവിംഗ് സർട്ടിഫിക്കറ്റ് ഹയർ ലെവൽ ഐറിഷ് പേപ്പർ 1 പൊതുവെ നല്ലതായിരുന്നു. വിദ്യാർത്ഥികൾ പ്രതീക്ഷിച്ച പ്രധാന മേഖലകൾ പേപ്പറിൽ ഉൾക്കൊള്ളിച്ചിരുന്നു. ഓറൽ സെക്ഷനിൽ വൈവിധ്യമാർന്ന വിഷയങ്ങൾ ഉൾക്കൊള്ളുന്ന റെക്കോർഡിംഗുകൾ ഉണ്ടായിരുന്നു. രചനാ വിഭാഗത്തിൽ ആകട്ടെ ഏതൊരു വിദ്യാർത്ഥിയ്ക്കും ആത്മവിശ്വാസത്തോടെ എഴുതാൻ കഴിയുന്ന മികച്ച ചോദ്യങ്ങൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കുന്നതിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. വിഷയത്തിൽ മനസാക്ഷി വോട്ടെടുപ്പ് വേണമെന്നാണ് ഇവരുടെ ആവശ്യം. വാർ ബോണ്ടുകൾ വിൽക്കുന്നതിൽ സെൻട്രൽ ബാങ്കിനെതിരെ വിവിധ ഭാഗങ്ങളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെ ആണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. വാർ ബോണ്ടുകൾ വിൽക്കുന്നതിൽ നിന്നും സെൻട്രൽ ബാങ്കിനെ സർക്കാർ തടയുന്നത് സംബന്ധിച്ചുള്ള പ്രമേയത്തിലാണ് പ്രതിപക്ഷ പാർട്ടികൾ മനസാക്ഷി വോട്ടെടുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. പലസ്തീൻ അനുകൂലികളും ഇവർക്കൊപ്പം ഉണ്ടായിരുന്നു.
ഡബ്ലിൻ: പ്രധാമന്ത്രി കെയർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചയ്ക്കായി യുകെയിലേക്ക് പോയ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിന്റെയും സംഘത്തിന്റെയും താമസ ചിലവ് സംബന്ധിച്ച വിവരങ്ങൾ പുറത്ത്. ഹോട്ടലിൽ ഒരു രാത്രി ചിലവിടുന്നതിനായി 4,200 യൂറോയോളമാണ് സംഘത്തിന് ചിലവിടേണ്ടിവന്നത് എന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷം ജൂലൈയിൽ ആയിരുന്നു സൈമൺ ഹാരിസിന്റെ യുകെ സന്ദർശനം. ഓക്‌സ്‌ഫോർഡിലെ ഓൾഡ് പാഴ്‌സണേജ് ഹോട്ടലിൽ ആയിരുന്നു ഇവർ താമസിച്ചത്. സൈമൺ ഹാരിസിന് പുറമേ യുകെയിലെ അയർലന്റ് അംബാസിഡർ മാർട്ടിൻ ഫ്രാസെറും ആറ് ഉദ്യോഗസ്ഥരുമാണ് ഉണ്ടായിരുന്നത്. ഇതിൽ സൈമൺ ഹാരിസിന്റെ മുറിയ്ക്ക് മാത്രം 563 യൂറോ ആയി. മറ്റ് ഉദ്യോഗസ്ഥരുടെ താമസത്തിനായി 275 യൂറോ ആയിരുന്നു ചിലവായത്.
ഡബ്ലിൻ: അയർലന്റിൽ ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്ന സംഭവങ്ങൾ വ്യാപകമാകുന്നു. കഴിഞ്ഞ വർഷം ലഹരി ഉപയോഗിച്ച് വാഹനം ഓടിച്ചതിന് മണിക്കൂറിൽ ഒരാൾ വീതം അറസ്റ്റിലായിരുന്നുവെന്നാണ് ഗാർഡ കമ്മീഷണർ ഡ്രൂ ഹാരിസ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം മദ്യപിച്ച് വാഹനം ഓടിച്ചതിന് 7500 ലധികം ഡ്രൈവർമാർ അറസ്റ്റിലായതായും അദ്ദേഹം പറഞ്ഞു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സംഭവങ്ങളും കഴിഞ്ഞ വർഷം വർദ്ധിച്ചു. മൊബെൽ ഫോൺ ഉപയോഗിച്ച് വാഹനമോടിച്ചതിന് 60 ലധികം ഫിക്‌സ്ഡ് ചാർജ് നോട്ടീസാണ് ഡ്രൈവർമാർക്ക് നൽകിയത്. 2023 നെ അപേക്ഷിച്ച് ഇതിൽ വർദ്ധനവുണ്ട്. കൂടാതെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുക, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുക, ലേണർ പെർമിറ്റിൽ ലൈസൻസ് ഇല്ലാത്ത വ്യക്തി ഒപ്പമില്ലാതെ വാഹനമോടിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഓരോ ദിവസവും 85 ലധികം വാഹനങ്ങളാണ് ഗാർഡ പിടിച്ചെടുത്തിരുന്നത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ ലഹരി വേട്ട. 12 കിലോയോളം വരുന്ന ഹെർബൽ കഞ്ചാവ് പിടിച്ചെടുത്തു. സംഭവത്തിൽ 30 കാരനും ഭാര്യയും കൗമാരക്കാരായ കുട്ടികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി പിടിച്ചെടുത്തത്. ഗാർഡ നാഷണൽ ഡ്രഗ്‌സ് ആന്റ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും, റെവന്യൂ കസ്റ്റംസ് സർവ്വീസും, കൂൾലോക്ക് ഡിസ്ട്രിക്റ്റ് ഡ്രഗ് യൂണിറ്റും ചേർന്നായിരുന്നു പരിശോധന. പിടിച്ചെടുത്ത ലഹരിയ്ക്ക് വിപണിയിൽ 2,40,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇത്രയും കഞ്ചാവ് ഇവർ സൂക്ഷിച്ചത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
