ഡെറി: യുവതിയുടെ കൊലപാതകത്തിൽ ഞെട്ടി കൗണ്ടി ഡെറിയിലെ പ്രാദേശിക സമൂഹം. ശനിയാഴ്ചയാണ് സമ്മർ മെഡോവ്സ് മ്യൂസ് മേഖലയിലെ താമസക്കാരിയായ ആമി ദൊഹെർട്ടി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
30 വയസ്സുള്ള പ്രതി ഒരു കുഞ്ഞിന്റെ അമ്മയായ ആമിയെ അതിക്രൂരമായിട്ടായിരുന്നു കൊലപ്പെടുത്തിയത്. യുവതിയെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിച്ച് കളഞ്ഞതായി ഡെറി സിറ്റി മേയർ റുവൈരി മക്ഹ്യൂ പറഞ്ഞു. ഉണ്ടായ നഷ്ടത്തിന്റെ വേദന വാക്കുകൾ കൊണ്ട് ലഘൂകരിക്കാൻ കഴിയില്ല. സംഭവം തന്നിലും ഞെട്ടലും ദു:ഖവും ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

