ഡബ്ലിൻ: അവയവദാനം സംബന്ധിച്ച് നിർണായക നീക്കവുമായി അയർലന്റ്. ഇനി മുതൽ എല്ലാ മുതിർന്ന വ്യക്തികളെയും അവയവ ദാതാക്കളായി കണക്കാക്കും. 2024 ലെ ഹ്യൂമൻ ടിഷ്യൂ ആക്ട് പ്രകാരമാണ് രാജ്യത്ത് പുതിയ രീതി നടപ്പിലാക്കുന്നത്. ജൂൺ 17 മുതലാണ് ഈ നിയമം നടപ്പിലാക്കി തുടങ്ങുക.
നിലവിൽ അവയവമാറ്റ ശസ്ത്രക്രിയയ്ക്കായി 600 ഓളം പേരാണ് രാജ്യത്ത് കാത്തിരിക്കുന്നത്. ഈ അവസ്ഥ തുടരുന്നത് ഒഴിവാക്കാനാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. ഇത് പ്രകാരം 18 വയസ്സു കഴിഞ്ഞ് എല്ലാ വ്യക്തികളും അവയവദാതാക്കളാണ്.
Discussion about this post

