ഡബ്ലിൻ: മുഴുവൻ സമയ കഡാവർ നായയെ സേനയിൽ ഉൾപ്പെടുത്താനുള്ള ആലോചനയുമായി ഗാർഡ സിയോച്ചാന. പൂർണമായും മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് കഡാവർ നായയെ സേനയുടെ ഭാഗമാക്കുന്നത്. ഗാർഡ കമ്മീഷൻ ഡ്രൂ ഹാരിസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫീനിക്സ് പാർക്കിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നോർതേൺ അയർലന്റ് പോലീസിന്റെ ഭാഗമായ കഡാവർ നായയെ ആണ് നിലവിൽ അന്വേഷങ്ങൾക്കായി ഗാർഡ സിയോച്ചാന ഉപയോഗിക്കുന്നത്. താൻ അധികാരമേറ്റ് ഇതുവരെ മൂന്ന് തവണ മാത്രമാണ് അന്വേഷണത്തിനായി ഈ നായയുടെ സേവനം പ്രയോജനപ്പെടുത്തിയിട്ടുള്ളത്. ടീന സാച്ച്വെല്ലിന്റെ മൃതേഹം കണ്ടെത്താൻ സമയം എടുത്തു എന്നത് ശരിയാണ്. സ്വന്തമായി കഡാവർ നായ ഉണ്ടെങ്കിൽ അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ടീനയുടെ മൃതദേഹം കണ്ടെത്താൻ സമയം എടുത്തതിൽ നീതിന്യായ മന്ത്രി ഡ്രൂ ഹാരിസിനോട് ആശങ്ക പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

