കോർക്ക്: കുടിയേറ്റത്തിനെതിരെ മുന്നറിയിപ്പുമായി അയർലന്റിൽ ബഹുജനറാലി. ആയിരക്കണക്കിന് പേരാണ് കോർക്കിൽ നടന്ന റാലിയുടെ ഭാഗം ആയത്. ‘ അയർലന്റ് സേയ്സ് നോ’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു റാലി.
അനിയന്ത്രിത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി വേണമെന്നാണ് അണിചേർന്നവരുടെ ആവശ്യം. കുടിയേറ്റം തടയുന്നതിൽ സർക്കാർ പൂർണ പരാജയം ആണെന്നും റാലിയിൽ കുറ്റപ്പെടുത്തൽ ഉണ്ടായി. സർക്കാരിന്റെ കഴിവില്ലായ്മയെയും മണ്ടൻ നയങ്ങളെയും തുടർന്ന് മിടുക്കരും വിദ്യാസമ്പന്നരുമായ യുവാക്കൾ രാജ്യം വിടുകയാണെന്നും റാലി ആരോപിച്ചു. ത്രിവർണ പതാക കയ്യിലേന്തിയായിരുന്നു റാലി. നേരത്തെ ഏപ്രിലിലും കുടിയേറ്റത്തിനെതിരെ ഇവർ തെരുവിൽ അണിചേർന്നിരുന്നു.
Discussion about this post

