- മഞ്ഞും മഴയും തിരിച്ചെത്തുന്നു; അയർലൻഡിൽ ഇനി തണുപ്പ്
- സ്റ്റാമ്പ് 1 ജി എക്സ്റ്റൻഷൻ അപേക്ഷകൾ നിരസിക്കുന്നു; മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെ പ്രതിസന്ധിയിൽ
- യുവതിയുടെ കൊലയിൽ നടുങ്ങി ഡെറി
- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
- ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിലെ പാർക്കിംഗ് നിരക്ക്; ഉടമകൾക്ക് നിവേദനം
- ബോട്ടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
Author: sreejithakvijayan
ഡബ്ലിൻ: പുതിയ എൽഇഎപി- 1 ബി എൻജിനുകൾ വാങ്ങാൻ തീരുമാനിച്ച് റയാൻഎയർ. ഇതുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയായ സിഎഫ്എം ഇന്റർനാഷണലുമായി കരാറിലേർപ്പെട്ടു. 500 മില്യൺ ഡോളർ ചിലവിട്ടാണ് റയാൻഎയർ എൻജിനുകൾ വാങ്ങുന്നത്. 30 എണ്ണമാണ് പുതിയതായി സ്വന്തമാക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ എൻജിനുകൾ കൈമാറണമെന്നാണ് ധാരണ. 30 പുതിയ എൻജിനുകൾ കൂടി എത്തുന്നതോടെ റയാൻഎയറിന്റെ സ്‌പെയർ എൻജിനുകളുടെ എണ്ണം 120 ആയി വർദ്ധിക്കും.
ബെൽഫാസ്റ്റ്: സ്‌റ്റേഷന് സമീപം ഉൾസ്റ്റർ ഡിഫൻസ് അസോസിയേഷന്റെ പതാക പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വെട്ടിലായി പോലീസ്. കിഴക്കൻ ബെൽഫാസ്റ്റിലെ നോക്ക്നഗോണിയിലെ പോലീസ് സ്‌റ്റേഷന് സമീപം ആയിരുന്നു പതാക പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസുകാർക്കെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. അയർലന്റിലെ നിരോധിത സംഘടനയാണ് യുഡിഎ. സ്‌റ്റേഷന് സമീപമുള്ള തെരുവ് വിളക്കിൽ ആയിരുന്നു പതാക പ്രത്യക്ഷപ്പെട്ടത്. യൂണിയൻ ആൻഡ് ഉൾസ്റ്റർ പതാകയും ഇതോടൊപ്പം ഇവിടെ ഉയർത്തിയിരുന്നു. പോലീസ് സ്‌റ്റേഷനിൽ നിന്നും വ്യക്തമായി കാണാവുന്ന സ്ഥലത്ത് ആയിരുന്നു പതാക ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് വിമർശനം ഉയർന്നത്.
സ്ലിഗോ: കൗണ്ടി സ്ലിഗോയിൽ പർവ്വതത്തിൽ കുടുങ്ങിയ നാല് പേരെ രക്ഷിച്ചു. ബെൻബുൾബിൻ എന്നറിയപ്പെടുന്ന നോർത്ത് സ്ലിഗോ മൗണ്ടെയ്‌നിൽ കുടുങ്ങിയ നാല് പേരെയാണ് രക്ഷിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. പർവ്വതാരോഹകരാണ് നാല് പേരും. മുകളിലേക്ക് കയറുന്നതിനിടെ ഇവർക്ക് ദിശ തെറ്റുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൗണ്ടൻ റെസ്‌ക്യൂ ടീമും പോലീസും സ്ഥലത്ത് എത്തി രക്ഷാ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. കോസ്റ്റ്ഗാർഡിന്റെ 118 ഹെലികോപ്റ്ററും സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇവർക്ക് നാലംഗ സംഘത്തിന്റെ അടുത്ത് എത്താൻ കഴിഞ്ഞില്ല. തുടർന്ന് കാൽനടയായി പോയാണ് ദൗത്യസംഘം നാല് പേരെയും രക്ഷിച്ചത്. ഹെലികോപ്റ്റർ അൽപ്പം താഴെയായി സുരക്ഷിത സ്ഥാനത്ത് വിന്യസിച്ചു.
ഡൗൺ: കൗണ്ടി ഡൗൺ നദിയിൽ നിന്നും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി പോലീസ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ക്രോഫോർഡ്‌സ്‌ബേണിലെ ബാലിറോബർട്ട് റോഡ് പ്രദേശത്തായിരുന്നു സംഭവം. പ്രദേശവാസികളാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. മൃതദേഹഭാഗങ്ങൾ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനകൾ പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സഹായകരമായ വിവരങ്ങൾ ആരുടെയെങ്കിലും കൈവശം ഉണ്ടെങ്കിൽ ഉടൻ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: നഗരത്തിലെ പുതിയ പൊതുശൗചാലയങ്ങൾ രാത്രി കാലങ്ങളിൽ തുറക്കില്ല. കൗൺസിലർമാരുടെ ആവശ്യം ഡബ്ലിൻ സിറ്റി കൗൺസിൽ മാനേജർ തള്ളി. നഗരത്തിലെ പുതിയ പൊതുശൗചാലയങ്ങൾ 24 മണിക്കൂറും തുറന്ന് നൽകണമെന്നായിരുന്നു കൗൺസിലർമാരുടെ ആവശ്യം. വിഷയം ചർച്ച ചെയ്യാൻ ഇന്നലെ കൗൺസിൽ യോഗം ചേർന്നിരുന്നു. 40 മിനിറ്റോളം നീണ്ട ചർച്ചയ്‌ക്കൊടുവിലാണ് കൗൺസിലർമാരുടെ ആവശ്യം തള്ളിയത്. പകുതിയോളം കൗൺസിലർമാരാണ് ശുചിമുറി സൗകര്യം 24 മണിക്കൂറും വേണമെന്ന് ആവശ്യപ്പെട്ടത്. ആവശ്യം തള്ളിയതോടെ ഇവർ നിരാശരായി.
മൊണാഘൻ: കൗണ്ടി മൊണാഘനിൽ മനുഷ്യക്കടത്ത് നടത്തിയതായി സംശയിക്കുന്നയാൾ അറസ്റ്റിൽ. 50 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾ മനുഷ്യക്കടത്ത് നടത്തിയതായും ലൈംഗിക ചൂഷണം നടത്തിയതായും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ 50ാം വകുപ്പ് പ്രകാരം ആണ് ഇയാൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
ബാലിമെന: കൗണ്ടി ആൻട്രിമിലെ ബാലിമെനയിൽ കലാപത്തിനിടെ പോലീസുകാർക്ക് നേരെ ആക്രമണം. കലാപകാരികൾ പോലീസുകാർക്ക് നേരെ സ്‌ഫോടക വസ്തുക്കൾ എറിഞ്ഞു. വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. സംഭവത്തിൽ നിരവധി വീടുകൾക്കാണ് കേടുപാടുകൾ ഉണ്ടായത്. നഗരത്തിലെ ക്ലോണേവോൺ റോഡിൽ ആയിരുന്നു സംഭവം. കഴിഞ്ഞ ദിവസം കൗമാരക്കാരിയായ പെൺകുട്ടിയെ 14 വയസ്സുള്ള ആൺകുട്ടികൾ ചേർന്ന് പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. മുഖം മൂടി ധരിച്ച് ചിലരാണ് വീടുകൾക്കും പോലീസിനും നേരെ ആക്രമണം നടത്തിയതെന്നാണ് സംഭവ സ്ഥലത്ത് നിന്നും ലഭിച്ച ക്യാമറ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. സ്‌ഫോടക വസ്തുക്കൾക്ക് പുറമേ കല്ല് പെയിന്റ് ക്യാനുകൾ , കുപ്പികൾ എന്നിവ കൊണ്ടും ആക്രമണം നടത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റ് സർക്കാരിന്റെ ചിലവുകൾ ആസൂത്രണം ചെയ്തതിലും അധികമാകുന്നു. രാജ്യത്തെ സ്വതന്ത്ര സാമ്പത്തിക നിരീക്ഷണ ഏജൻസിയായ ഐറിഷ് ഫിസ്‌കൽ അഡൈ്വസറി കൗൺസിലാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. മോശമായ ബജറ്റിംഗ് ആണ് ഇതിന് കാരണം എന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു. ഈ വർഷം ഇതുവരെ സർക്കാരിന്റെ ചിലവ് ആറ് ശതമാനം വർദ്ധിച്ചു. ഇത് ബജറ്റിൽ പറഞ്ഞിരിക്കുന്നതിനേക്കാൾ 1.4 ശതമാനം കൂടുതലാണ്. ഈ സാഹചര്യത്തിൽ ഓരോ വകുപ്പിനും ചെലവ് പരിധി നിശ്ചയിക്കണമെന്ന് ഏജൻസി സർക്കാരിന് മുൻപിൽ വയ്ക്കുന്ന നിർദ്ദേശം. ഇതിന് പുറമേ ചെലവ് പരിധി നിശ്ചയിക്കുന്ന ആഭ്യന്തര ചെലവ് നിയമം കൊണ്ടുവരണമെന്നും ഏജൻസി ശുപാർശ ചെയ്യുന്നുണ്ട്.
ഡബ്ലിൻ: സെന്റ് ആൻഡ്രൂസ് ചർച്ചിൽ ഫുഡ് ഹാൾ നിർമ്മിയ്ക്കാൻ പ്രമുഖ ടൂറിസം ഏജൻസിയായ ഫയൽറ്റ് അയർലന്റിന് അനുമതി. ചർച്ചകൾക്കും പരിശോധനകൾക്കും ശേഷം ഡബ്ലിൻ സിറ്റി കൗൺസിലാണ് അനുമതി നൽകിയത്. പുതിയ ഫുഡ് ഹാളിന്റെ വരവ് നഗരത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിപ്പിക്കും. സെൻട്രൽ ഡബ്ലിനിലെ സഫോക്ക് സ്ട്രീറ്റിലാണ് ഒഴിഞ്ഞു കിടക്കുന്ന സെന്റ് ആൻഡ്രൂസ് പള്ളി സ്ഥിതി ചെയ്യുന്നത്. ഇതിന് മുൻപിലായുള്ള മോളി മലോണിന്റെ പ്രതിമയാണ് സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്. ഇത് പ്രയോജനപ്പെടുത്തിയുള്ള ഫുഡ് ടൂറിസമാണ് ഫയൽറ്റ് അയർലന്റ് ലക്ഷ്യമിടുന്നത്. ഫുഡ് ടൂറിസം വഴി പ്രതിവർഷം 2 ബില്യൺ യൂറോയാണ് അയർലന്റിന്റെ ഖജനാവിൽ എത്തുന്നത്. സെന്റ് ആൻഡ്രൂസിൽ കൂടി ഫുഡ് ഹാൾ വരുമ്പോൾ ഇത് വർദ്ധിക്കുമെന്ന് ഫയൽറ്റ് അയർലന്റ് മാനേജർ മെക്കാർത്തി പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ ദരിദ്രരായ കുട്ടികളുടെ എണ്ണത്തിൽ വർദ്ധന. നിലവിൽ 1 ലക്ഷത്തിലധികം കുട്ടികളാണ് രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്നത്. കഴിഞ്ഞ വർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുട്ടികളുടെ എണ്ണത്തിൽ 45,000 ത്തിന്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ചിൽഡ്രൻസ് റൈറ്റ്‌സ് അലയൻസിന്റെ (സിആർഎ) ചൈൽഡ് പൊവർട്ടി മോണിറ്ററാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. വാടക നിരക്കിലെ വർദ്ധനവും വിലക്കയറ്റവുമാണ് കുട്ടികളുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് സിആർഎ ചൂണ്ടിക്കാട്ടുന്നത്. വീടിന്റെ അപര്യാപ്തതയെ തുടർന്ന് നിരവധി കുട്ടികളാണ് അനുചിതമായ സ്ഥലങ്ങളിൽ പാർക്കുന്നത്. 1,02,977 കുട്ടികളാണ് ദാരിദ്ര്യത്തിൽ കഴിയുന്നത് എന്നാണ് ഔദ്യോഗിക കണക്ക്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
