Author: sreejithakvijayan

ഡൊണഗൽ: സെന്റ് കോൾസിലിനോടുള്ള ആദര സൂചകമായി അയർലന്റിൽ പൊതുഅവധി ഏർപ്പെടുത്തണമെന്ന് ആവശ്യം. ഡൊണഗൽ കൗണ്ടി കൗൺസിലാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം സർക്കാർ മുൻപാകെ കൗൺസിൽ ഉന്നയിക്കും. സെന്റ് കൊളംബ എന്ന പേരിൽ അറിയപ്പെടുന്ന  സെന്റ് കോൾസിലിന്റെ പേരിൽ രാജ്യത്ത് പൊതുഅവധിയില്ല. ഈ സാഹചര്യത്തിലാണ് അവധി വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയർലന്റിൽ പൊതുഅവധി കുറവാണെന്നും കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

Read More

ഗാൽവെ: ബഹിരാകാശ ഗവേഷണ രംഗത്ത് നിർണായക നേട്ടം സ്വന്തമാക്കി യൂണിവേഴ്‌സിറ്റി ഓഫ് ഗാൽവെയിലെ ജ്യോതിശാസ്ത്രജ്ഞർ. ഭീമൻ ഗ്രഹം രൂപം കൊള്ളുന്നത് എങ്ങനെയെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്. സൗരയൂഥം എങ്ങനെ രൂപം കൊണ്ടുവെന്നത് സംബന്ധിച്ചുള്ള ഭൗതികശാസ്ത്രജ്ഞരുടെ ഗവേഷണത്തിൽ നിർണായക പങ്കുവഹിക്കാൻ പുതിയ കണ്ടുപിടിത്തത്തിന് സാധിക്കും. വ്യാഴത്തിന്റ് പലമടങ്ങ് പിണ്ഡമുള്ള ഒരു ഭീമൻ വാതക ഗ്രഹം രൂപപ്പെടുന്നതിനെക്കുറിച്ചാണ് ഗവേഷകരുടെ കണ്ടെത്തൽ. അയർലൻഡ്, യുകെ, ജർമ്മനി, ഓസ്ട്രേലിയ, യുഎസ്എ, നെതർലാൻഡ്സ്, ഇറ്റലി, ചിലി, ഫ്രാൻസ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ സംഘത്തിൽ ഉൾപ്പെടുന്നു.

Read More

ഡബ്ലിൻ: അതിർത്തി കടന്നുള്ള പദ്ധതികൾക്ക് നൽകുന്ന ധനസഹായങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കണമെന്ന് ബജറ്റ് ഓഫീസ്. ഇതിനായി അനന്തമായ സാദ്ധ്യതകൾ ഉണ്ട്. 2021 മുതൽ 2035 വരെയുള്ള അതിർത്തികടന്നുള്ള പദ്ധതികൾക്കായി രണ്ട് ബില്യൺ യൂറോയിലധികം സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും ബജറ്റ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. അയർലന്റ് സർക്കാരിന്റെ നയങ്ങളിൽ പ്രധാനപ്പെട്ടതാണ് അതിർത്തി കടന്നുള്ള വികസന പദ്ധതികൾ. അടുത്തിടെ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ചില പൊരുത്തക്കേടുകൾ ബജറ്റ് ഓഫീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് ഇത്തരമൊരു പ്രസ്താവന.

Read More

ഡബ്ലിൻ: അയർലന്റിൽ ഈ വാരത്തിലെ ഏറ്റവും ചൂടേറിയ ദിനം ബുധനാഴ്ച. ഒരു ഇടവേളയ്ക്ക് ശേഷം രാജ്യം ചൂടേറിയ ദിനങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. ബുധനാഴ്ച അന്തരീക്ഷ താപനില 20 ഡിഗ്രിയിൽ എത്തും. ചെറിയ ഉഷ്ണതരംഗത്തിനും സാദ്ധ്യതയുണ്ട്. അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം നിലനിൽക്കുന്നുണ്ട്. ഇതാണ് ചൂടുള്ള കാലാവസ്ഥയ്ക്ക് കാരണം ആയത്. നേരത്തെ ന്യൂനമർദ്ദം ആയിരുന്നു ഉണ്ടായിരുന്നത്. ഇതേ തുടർന്നാണ് അയർലന്റിൽ മഴ ലഭിച്ചത്.

Read More

ഡബ്ലിൻ: അയർലന്റിലെ ലെവൽ ക്രോസിംഗുകളിൽ ഗോ സേഫ് ക്യാമറകൾ സ്ഥാപിക്കും. ലെവൽ ക്രോസിംഗിൽ വ്യാപക നിയമ ലംഘനം നടക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. നിയമ ലംഘനങ്ങൾക്ക് ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്നതിന് ശേഷിയുള്ള ക്യാമറകളാണ് ഗോ സേഫ് ക്യാമറകൾ. അമിത വേഗത്തിന് 160 യൂറോയും, റെഡ് സിഗ്നൽ ലംഘിച്ചാൽ 80 യൂറോയുമാണ് വാഹന ഉടമകൾക്ക് പെനാൽറ്റിയായി ലഭിക്കുക. ക്യാമറകൾ പ്രവർത്തന സജ്ജമാക്കുന്നത് പോലീസിന്റെ ജോലി ഭാരവും കുറയ്ക്കും. ഈ വർഷം ഇതുവരെ ലെവൽ ക്രോസിംഗ് ദുരുപയോഗം ചെയ്ത 30 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തത്.

Read More

ഡബ്ലിൻ: അയർലന്റിൽ സോഷ്യൽ ഹൗസിംഗിനായി പണം അനുവദിച്ച് ഭവന മന്ത്രാലയം. ഭവന മന്ത്രി ജെയിംസ് ബ്രൗൺ ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 23 മില്യൺ യൂറോ ആണ് അനുവദിച്ചിട്ടുള്ളത്. പ്രായമായ വാടകക്കാർക്കും ശാരീരിക വൈകല്യം ബാധിച്ചവർക്കും ഭവന സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഡിസ്ലേബിൾഡ് പേഴ്‌സൺസ് ഗ്രാന്റിന് 23 മില്യൺ യൂറോ സഹായമായി പ്രഖ്യാപിക്കുന്നു. ഇതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇത് ഭവനസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഏവർക്കും സഹായകമാകും. ഇക്കുറി കൗണ്ടി വെക്‌സ്‌ഫോർഡിന് അനുവദിച്ച തുക 5,50,466 യൂറോ ആണ്. ഏകദേശം 25 ശതമാനത്തിന്റെ വർദ്ധനവ് വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: അയർലന്റിൽ ഇനി പണപ്പെരുപ്പത്തിന് അനുസരിച്ച് വാടക നിരക്ക് വർദ്ധിക്കും. ഇതുൾപ്പെടെയുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള കരട് ബിൽ നാളെ ഭവനമന്ത്രി ജെയിസ് ബ്രൗൺ മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കും. റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ് നിയമങ്ങളുടെ കരട് അവതരിപ്പിക്കുന്നത്. റെന്റ് പ്രഷർ സോണുകളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് നാളെ മന്ത്രിസഭാ യോഗത്തിൽ ബില്ല് അവതരിപ്പിക്കുന്നത്. പുതുതായി നിർമ്മിക്കുന്ന വീടുകൾക്ക് വർദ്ധിപ്പിക്കാവുന്ന രണ്ട് ശതമാനം പരിധി സർക്കാർ എടുത്തുകളഞ്ഞു. നിക്ഷേപകർക്ക് നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക ലക്ഷ്യമിട്ടാണ് നീക്കം. ജൂലൈയിലെ സമ്മർ അവധിയ്ക്ക് മുൻപ് പുതിയ ഭവന പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് മൈഗ്രേഷൻ സഹമന്ത്രി കോളം ബ്രോഫി വ്യക്തമാക്കിയിട്ടുണ്ട്.

Read More

ഡബ്ലിൻ: ആസ്ഥാനത്ത് നവീകരണപ്രവർത്തനങ്ങൾ നടത്താൻ ഗതാഗത വകുപ്പ് ചിലവഴിച്ചത് ആറ് ലക്ഷം യൂറോ. വിവരാവകാശരേഖയിലാണ് ചിലവ് സംബന്ധിച്ച വിശദാംശങ്ങൾ ഉള്ളത്. നേരത്തെ നിശ്ചയിച്ചതിനെക്കാൾ ഇരട്ടിയിലധികം തുകയാണ് നവീകരണ പ്രവർത്തനങ്ങൾക്കായി ചിലവിട്ടിരിക്കുന്നത് എന്നും വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. ഡബ്ലിനിലെ ലീസൺ ലെയ്‌നിലാണ് ഗതാഗതവകുപ്പിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്നത്. ആസ്ഥാനത്തെ പ്രവേശന ഭാഗത്തും ഇതിനോട് ചേർന്നുള്ള ചെറിയ പ്ലാസയും ആണ് നവീകരിച്ചത്. സുരക്ഷ സംബന്ധിച്ച 2021ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. അന്ന് നവീകരണ പ്രവർത്തനങ്ങൾക്കായി 1,05,000 യൂറോ ആയിരുന്നു അനുവദിച്ചിരുന്നത്. എന്നാൽ അധിക പണം ചിലവഴിക്കേണ്ടതായി വന്നു.

Read More

ഗാൽവെ: അവിസ്മരണീയ പ്രകടനങ്ങളുമായി മെന്റലിസ്റ്റ് ആദി ( ആദർശ്) ആദ്യമായി ഗാൽവെയിൽ. ഗാൽവെ ഇന്ത്യൻസ് ക്ലബ് സംഘടിപ്പിക്കുന്ന ഇൻസോമേനിയ വേക്ക് അപ്പ് ഇന്റു ദി ഡ്രീം 2025 ന്റെ ഭാഗമായിട്ടാണ് അദ്ദേഹം ഗാൽവെ മലയാളികൾക്ക് മുൻപിൽ എത്തുന്നത്. ഓഗസ്റ്റ് 23 നാണ് പരിപാടി. ബ്ലാക്ക് ബോക്‌സ് ഗാൽവെയിൽ ആണ് പരിപാടി നടക്കുന്നത്. ഇതിനായുള്ള ടിക്കറ്റ് വിൽപ്പന ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. ടിക്കറ്റ് വേണ്ടവർക്ക് https://tht.ticketsolve.com/ticketbooth/shows/1173660374 എന്ന ലിങ്കിൽ കയറി ബുക്ക് ചെയ്യാം. തോട്ട് സ്റ്റീലർ, ഇല്യൂഷനിസ്റ്റ്, മജീഷ്യൻ, ഡിസെപ്ഷൻ അനലിസ്റ്റ് തുടങ്ങി വിവിധ മേഖലകളിൽ തിളങ്ങിയ വ്യക്തിത്വമാണ് ആദി. ‘വിധു പ്രതാപ് ലൈവ് ഇൻ കൺസർട്ടിന്റെ തകർപ്പൻ വിജയത്തിന് ശേഷമാണ് മറ്റൊരു കിടിലൻ പരിപാടിയുമായി ഗാൽവെ ഇന്ത്യൻസ് ക്ലബ്ബ് ഗാൽവെ മലയാളികളുടെ മുൻപിൽ എത്തുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ ആളുകൾക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കുറയുന്നു. കഴിഞ്ഞ വർഷം 5 ശതമാനത്തിന്റെ കുറവാണ് മദ്യത്തിന്റെ ഉപയോഗത്തിൽ ഉണ്ടായത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധനായ ആന്റണി ഫോളിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ 25 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മദ്യത്തിന്റെ ഉപയോഗം മൂന്നിൽ ഒന്നായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രായപൂർത്തിയായവരുടെ മദ്യത്തിന്റെ ഉപഭോഗം 4.5 ശതമാനം ആയി കുറഞ്ഞു. അയർലന്റിൽ മൊത്ത മദ്യ ഉപഭോഗം 2.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. ബീയർ ആണ് അയർലന്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ കുടിച്ചത്. രണ്ടാം സ്ഥാനം വൈനിനാണ്. കഴിഞ്ഞ വർഷം ബിയറിന്റെ മാർക്കറ്റ് ഷെയർ 43.3 ശതമാനമായി വർദ്ധിച്ചപ്പോൾ വൈനിന്റേത് 28.2 ശതമാനം ആയി.

Read More