ഡബ്ലിൻ: പാർലമെന്റ് സമുച്ചയത്തിലെ ലിഫ്റ്റിൽ ആളുകൾ കുടുങ്ങി. പരിശീലനത്തിനായി ലെയ്ൻസ്റ്റർ ഹൗസിലേക്ക് ക്ഷണിക്കപ്പെട്ട ശാരിരീക വൈകല്യമുള്ളവരുടെ സംഘം ആയിരുന്നു ലിഫ്റ്റിൽ കുടുങ്ങിയത്. ഇവർ സുരക്ഷിതരാണ്.
പരിശീലനത്തിനിടെ ഭക്ഷണം കഴിക്കാൻ താഴെയുള്ള റെസ്റ്റോറന്റിലേക്ക് പോയതായിരുന്നു സംഘം. അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇറങ്ങുന്നതിനെ ലിഫ്റ്റ് തകരാറിലാകുകയായിരുന്നു. ഇതേ തുടർന്ന് സംഘം പരിഭ്രാന്തരായി. ഉടനെ ജീവനക്കാർ എത്തി തകരാർ പരിഹരിക്കുകയായിരുന്നു.
Discussion about this post

