ഡൊണഗൽ: സെന്റ് കോൾസിലിനോടുള്ള ആദര സൂചകമായി അയർലന്റിൽ പൊതുഅവധി ഏർപ്പെടുത്തണമെന്ന് ആവശ്യം. ഡൊണഗൽ കൗണ്ടി കൗൺസിലാണ് ഇത് സംബന്ധിച്ച ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇക്കാര്യം സർക്കാർ മുൻപാകെ കൗൺസിൽ ഉന്നയിക്കും.
സെന്റ് കൊളംബ എന്ന പേരിൽ അറിയപ്പെടുന്ന സെന്റ് കോൾസിലിന്റെ പേരിൽ രാജ്യത്ത് പൊതുഅവധിയില്ല. ഈ സാഹചര്യത്തിലാണ് അവധി വേണമെന്ന ആവശ്യം ഉയർന്നിരിക്കുന്നത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് അയർലന്റിൽ പൊതുഅവധി കുറവാണെന്നും കൗൺസിൽ അംഗങ്ങൾ ചൂണ്ടിക്കാട്ടി.
Discussion about this post

