കോർക്ക്: കോർക്കിൽ കുടുംബ വീടിന് ഐറിഷ് ഹോളിവുഡ് താരം സാവോയിർസ് റോണന്‍ അനുമതി. കൗണ്ടി കൗൺസിലാണ് അനുമതി നൽകിയത്. ബാലിഡെഹോബ് ഗ്രാമത്തിലാണ് വീട് നിർമ്മിക്കുന്നത്.
ഫോയിൽനാമക്കിൽ നിലവിലുള്ള 125 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള രണ്ട് നില വീടു പൊളിച്ചുമാറ്റി പകരം 320 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഒറ്റനില ഫാംഹൗസ് ശൈലിയിലുള്ള വീട് പണിയാനാണ് നടിയുടെ പദ്ധതി. ഇതിനായി റോണന്റെ സ്ലാനി പ്രൊഡക്ഷൻ കൗണ്ടി കൗൺസിലിൽ നിന്നും അനുമതി തേടുകയായിരുന്നു. എന്നാൽ ആദ്യത്തെ തവണ നൽകിയ അപേക്ഷ കൗൺസിൽ തള്ളി. രണ്ടാമത്തെ അപേക്ഷയിലാണ് വീട് നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
Discussion about this post

