- മുഖ്യമന്ത്രി ചെറ്റ എന്നു വിളിച്ചതില് അഭിമാനം; ധർമ്മടം മണ്ഡലത്തിൽ ആര് നിന്നാലും ജയിക്കുമെന്ന് ജി സുധാകരൻ
- ചരിത്രം ആവർത്തിക്കുമോ, അതോ തിരുത്തപ്പെടുമോ?; ശക്തമായ പോരാട്ടത്തിന് കളമൊരുങ്ങിയ പേരാവൂർ
- ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന ; ഗുരുവായൂർ പോലീസ് കേസെടുത്തു
- യുവതിയുടെ കൊലപാതകം; ഡെറിയിലെ വീട്ടിൽ പരിശോധന
- വർക്കലയിൽ അപ്രതീക്ഷിത നീക്കം : സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ , സ്ഥാനാർത്ഥിയായി പ്രഖ്യാപനം
- ഓപ്പറേഷൻ സെർച്ച്ലൈറ്റിനിടെ നടന്ന അതിക്രമങ്ങളെ വംശഹത്യയായി പ്രഖ്യാപിക്കണം : പ്രമേയം യുഎസ് പ്രതിനിധി സഭയിൽ
- സാവോയിർസ് റോണന് വീട് നിർമ്മിക്കാൻ അനുമതി
- ഓവർടൈം ഡ്യൂട്ടി; ശമ്പളത്തിന് പുറമേ നൽകിയത് 189 മില്യൺ യൂറോ
Author: sreejithakvijayan
ഡബ്ലിൻ: അയർലന്റിൽ ആളുകൾക്കിടയിൽ മദ്യത്തിന്റെ ഉപയോഗം കുറയുന്നു. കഴിഞ്ഞ വർഷം 5 ശതമാനത്തിന്റെ കുറവാണ് മദ്യത്തിന്റെ ഉപയോഗത്തിൽ ഉണ്ടായത് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സാമ്പത്തിക വിദഗ്ധനായ ആന്റണി ഫോളിയാണ് ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ 25 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ മദ്യത്തിന്റെ ഉപയോഗം മൂന്നിൽ ഒന്നായി ചുരുങ്ങിയിട്ടുണ്ട്. കഴിഞ്ഞ വർഷം പ്രായപൂർത്തിയായവരുടെ മദ്യത്തിന്റെ ഉപഭോഗം 4.5 ശതമാനം ആയി കുറഞ്ഞു. അയർലന്റിൽ മൊത്ത മദ്യ ഉപഭോഗം 2.4 ശതമാനവും കുറഞ്ഞിട്ടുണ്ട്. ബീയർ ആണ് അയർലന്റിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ പേർ കുടിച്ചത്. രണ്ടാം സ്ഥാനം വൈനിനാണ്. കഴിഞ്ഞ വർഷം ബിയറിന്റെ മാർക്കറ്റ് ഷെയർ 43.3 ശതമാനമായി വർദ്ധിച്ചപ്പോൾ വൈനിന്റേത് 28.2 ശതമാനം ആയി.
ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ആൺകുട്ടികൾ അറസ്റ്റിൽ. ബല്ലിമേനയിലെ ക്ലോനവോൻ ടെറസിൽ ശനിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. രണ്ട് ആൺകുട്ടികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ആക്രമണത്തിനിരയായ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവം കുട്ടിയ്ക്ക് വലിയ മാനസികാഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ തെറ്റായ സന്ദേശങ്ങളോ ഊഹാപോഹങ്ങളോ പ്രചരിപ്പിക്കരുതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിന്റെ ദൃക്‌സാക്ഷികളുണ്ടെങ്കിൽ ഉടനെ പോലീസുമായി ബന്ധപ്പെടാനാണ് നിർദ്ദേശം.
ഡബ്ലിൻ: നഗരത്തിൽ പുതുതായി ആരംഭിച്ച ഡ്രോൺ ഡെലിവറി സംവിധാനത്തിൽ ആശങ്ക പ്രകടമാക്കി ഡബ്ലിൻ സിറ്റി കൗൺസിലർമാർ. ഡ്രോൺ ഡെലിവറിയ്ക്ക് വ്യവസ്ഥകൾ ഏർപ്പെടുത്തണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം നഗരത്തിൽ ഡെലിവ്രൂ ഡ്രോൺ ഡെലിവറിയ്ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വ്യവസ്ഥകളും നിയന്ത്രണങ്ങളും ആവശ്യപ്പെട്ട് ഡബ്ലിൻ സിറ്റി കൗൺസിലിലെ കൗൺസിലർമാർ രംഗത്ത് എത്തിയത്. വാണിജ്യാവശ്യങ്ങൾക്കായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ ദേശീയ തലത്തിൽ നിയമനിർമ്മാണം പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളും ചില നടപടി സ്വീകരിക്കണമെന്നും കൗൺസിലർമാർ ആവശ്യപ്പെട്ടു. ഐറിഷ് ഡ്രോൺ ഓപ്പറേറ്ററായ മന്നയുമായി ചേർന്നാണ് ബ്ലാഞ്ചാർഡ്സ്ടൗണിൽ ഡെലിവ്രൂ ഡ്രോൺ ഡെലിവറി ആരംഭിച്ചത്.
ഡെറി: കൗണ്ടി ഡെറിയിൽ ലഹരി പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് ദമ്പതികൾക്കെതിരെ കേസ് എടുത്ത് പോലീസ്. 37 വയസ്സുള്ള യുവാവിനും 31 വയസ്സുള്ള യുവതിയ്ക്കുമെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ ഉടനെ തുടർനടപടികൾ സ്വീകരിക്കും. വെള്ളിയാഴ്ച ആയിരുന്നു ഇവരുടെ പക്കൽ നിന്നും ലഹരി പിടിച്ചെടുത്തത്. ഇവരുടെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ ആയിരുന്നു ലഹരി പിടിച്ചെടുത്തത്. വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇവർ ഇവിടെ ലഹരി സൂക്ഷിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ഡൊണഗൽ: പാർക്കിൽവച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ യുവാവിന് തടവ്. മൂന്ന് വർഷത്തേയ്ക്കാണ് യുവാവിന് ലെറ്റർകെന്നി സർക്യൂട്ട് കോടതി ശിക്ഷ വിധിച്ചത്. 2020 ജൂണിൽ ആയിരുന്നു സംഭവം. ബൻക്രാനയിലെ സ്വാൻ പാർക്കിൽവച്ചായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. രാത്രി പാർക്കിൽ സമയം ചിലവഴിക്കാൻ എത്തിയതായിരുന്നു യുവതി. ഈ സമയം അവിടേയ്ക്ക് മറ്റൊരു യുവാവിനൊപ്പം എത്തിയ പ്രതി യുവതിയെ ബലമായി പിടിച്ചുകൊണ്ടുപോയി ഉപദ്രവിക്കുകയായിരുന്നു.
ടൗൺപാട്രിക്: പ്രളയത്തെ ചെറുക്കാൻ കൗണ്ടി ഡൗണിലെ ടൗൺപാട്രിക്ക് നഗരത്തിന് പുതിയ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതി. 27 മില്യൺ യൂറോയുടെ പദ്ധതിയാണ് നഗരത്തിന് വേണ്ടി ശുപാർശ ചെയ്തിരിക്കുന്നത്. 2023 ലുണ്ടായ പ്രളയത്തിൽ നഗരത്തിൽ വലിയ നാശനഷ്ടം ഉണ്ടായിരുന്നു. ഒരു സംഘം എൻജിനീയർമാരാണ് പുതിയ പ്രളയ പ്രതിരോധ പദ്ധതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതേക്കുറിച്ച് സ്റ്റോമോണ്ടിന്റെ ഇൻഫ്രാസ്ട്രക്ചർ വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. സാമ്പത്തികമായി പദ്ധതി നേട്ടമാകുമോ എന്നകാര്യമാണ് പ്രധാനമായും പരിശോധിക്കുന്നത്. 2023 ഒക്‌ബോർ- നവംബർ മാസത്തിലായിരുന്നു നഗരത്തിൽ വെള്ളപ്പൊക്കം ഉണ്ടായത്. ശക്തമായി പെയ്ത മഴയിൽ ക്വോയിൽ നദിയുടെ ജലനിരപ്പ് ഉയർന്നു. ഇതോടെ നഗരം വെള്ളത്തിൽ മുങ്ങുകയായിരുന്നു.
ഡബ്ലിൻ: ഐക്യരാഷ്ട്ര സഭയുടെ സമുദ്ര ഉച്ചകോടിയിൽ പങ്കെടുക്കാൻ അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ ഫ്രാൻസിലേക്ക്. തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ചവരെയാണ് ഉച്ചകോടി. ഫ്രാൻസിലെ കൗണ്ടി നൈസാണ് ഉച്ചകോടിയ്ക്ക് ഇക്കുറി വേദിയാകുന്നത്. അമിത മത്സ്യബന്ധനം, കാലാവസ്ഥാ വ്യതിയാനം, മലിനീകരണം എന്നിവയെ തുടർന്ന് സമുദ്രങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യം. ഉച്ചകോടിയുടെ ഭാഗമായി മീഹോൾ മാർട്ടിൻ രണ്ട് ദിവസം ഫ്രാൻസിൽ ചിലവഴിക്കുമെന്നാണ് സൂചന. ഉച്ചകോടിയുടെ പ്ലീനറി സെഷനിൽ അദ്ദേഹം അയർലന്റിനെ പ്രതിനിധീകരിച്ച് സംസാരിക്കും. ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമൻ ബിൻ അൽ-ഹുസൈൻ, ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി, മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോൺ കെറി എന്നിവരുമായി മീഹോൾ മാർട്ടിൻ ഉഭയകക്ഷി വിഷയങ്ങൾ ചർച്ച ചെയ്യും.
ഡബ്ലിൻ: കുട്ടികൾക്കായി പ്രസംഗ മത്സരം സംഘടിപ്പിച്ച് വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്) അയർലന്റ് ഘടകം. 13 നും 20 നും ഇടയിലുള്ള കുട്ടികൾക്ക് വേണ്ടിയാണ് മത്സരം സംഘടിപ്പിക്കുന്നത്. ഇതിൽ വിജയിക്കുന്ന കുട്ടിയ്ക്ക് ആകർഷകമായ സമ്മാനത്തോടൊപ്പം ഐറിഷ് പാർലമെന്റിൽ പ്രസംഗിക്കാം. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ കുട്ടികളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാൻ അവസരം ഒരുക്കുകയാണ് പ്രസംഗ മത്സരത്തിന്റെ ലക്ഷ്യം. ഇംഗ്ലീഷിലായിരിക്കും മത്സരം. ഒന്നാം സ്ഥാനം ലഭിക്കുന്ന കുട്ടിയ്ക്കാണ് പാർലമെന്റിൽ പ്രസംഗം അവതരിപ്പിക്കാൻ അവസരം ഉള്ളത്. തുടർന്നുള്ള എല്ലാ വർഷവും പ്രസംഗ മത്സരം നടത്താനും മറ്റ് രാജ്യങ്ങളിലേക്ക് കൂടി ഇത് വ്യാപിപ്പിക്കാനുമാണ് ഡബ്ല്യു.എം.എഫ് അയർലൻഡ് ലക്ഷ്യമിടുന്നത്. വിശദവിവരങ്ങൾക്കായി +353 89 495 7800, +353 87 147 5880 എന്ന നമ്പറുകളിൽ ബന്ധപ്പെടുക.
ഡബ്ലിൻ: അയർലന്റിൽ ചൈൽഡ് ഡിസെബിലിറ്റി നെറ്റ്‌വർക്ക് ടീമുമായുള്ള (സിഡിഎൻടി) കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് പതിനായിരത്തിലധികം കുട്ടികൾ. ശാരീരിക വെല്ലുവിളി നേരിടുന്ന 12,000 ലധികം കുട്ടികളാണ് കൂടിക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുന്നത് എന്നാണ് എച്ച്എസ്ഇയുടെ റിപ്പോർട്ട്. ഏപ്രിൽവരെയുള്ള കണക്കുകളാണ് എച്ച്എസ്ഇ പുറത്തുവിട്ടത്. 12,106 കുട്ടികളാണ് സിഡിഎൻടിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് കാത്തിരിക്കുന്നത് എന്നാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 8298 കുട്ടികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരു വർഷം പിന്നിട്ടു.
ഡബ്ലിൻ: അയർലന്റിന് മുകളിലായ ഉയർന്ന മർദ്ദം രൂപപ്പെട്ടതായി മെറ്റ് ഐറാൻ. ഇതോടെ ന്യൂനമർദ്ദത്തിന്റെ സ്വാധീനം നഷ്ടമായി. അതിനാൽ ഇനി മുതൽ രാജ്യത്ത് മഴ കുറയാൻ സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ന്യൂനമർദ്ദമാണ് അയർലന്റിൽ അസ്ഥിര കാലാവസ്ഥയ്ക്ക് കാരണം ആയത്. കഴിഞ്ഞ രണ്ട് ആഴ്ചയായി വെയിലും മഴയും നിറഞ്ഞ കാലാവസ്ഥ തുടരുകയാണ്. എന്നാൽ അടുത്തവാരത്തോട് കൂടി ചൂടുളള കാലാവസ്ഥ ആരംഭിക്കും. അടുത്ത ആഴ്ച അന്തരീക്ഷ താപനില 22 ഡിഗ്രിവരെ ഉയരാൻ സാദ്ധ്യതയുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന പ്രവചനം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
