- വീണ ജോർജിന്റെ കഴുത്ത് ഞെരിച്ചുവെന്ന് വരെ പറഞ്ഞു , കേരളത്തിലെ ഏറ്റവും വലിയ നുണയനാണ് എം വി ഗോവിന്ദൻ ; വിഡി സതീശൻ
- ആദിത്യ ധർ ബിജെപി പ്രചാരകൻ ; ധുരന്ധർ 2 പ്രൊപഗണ്ട ചിത്രം ; വിമർശിച്ച് ധ്രുവ് റാഠി
- ഭർത്താവിന്റെ ആത്മഹത്യയും , ഒറ്റപ്പെടലും ; അക്ഷതിന്റെ മരണത്തിന്റെ കുറ്റപ്പെടുത്തലും അശ്വതിയ്ക്കെന്ന് ആത്മഹത്യാക്കുറിപ്പ്
- ക്ലോണ്ടാൽക്കിനിലെ 22 വയസ്സുകാരന്റെ തിരോധാനം; ആശങ്ക
- ബാൽക്കണിയിൽ നിന്നും വീണ് കുട്ടികൾക്ക് പരിക്കേറ്റ സംഭവം; ആശങ്ക പങ്കുവച്ച് വാട്ടർഫോർഡ് ഹൗസിംഗ് യൂണിയൻ
- വംശീയ വിവേചനം ഇല്ലാതാക്കണം; ഗാൽവേയിൽ റാലി
- ‘ സിപിഎം എന്നെ തുടർച്ചയായി അവഗണിച്ചു ‘ ; കാരാട്ട് റസാഖ് തിരികെ മുസ്ലിം ലീഗിലേക്ക്
- ടിപ്പററിയിൽ യുവതിയ്ക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: ഡബ്ലിനിലെ സ്‌കൂളിൽ ഓട്ടിസം വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ ആരംഭിക്കുന്നതിൽ കാലാതാമസം. പാരിഷ് ഹാളിനെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ മുടങ്ങിയത്. ഒരു ഡസനോളം കുട്ടികളെയാണ് ഇത് ബാധിച്ചിരിക്കുന്നത്. ഡ്രംകോൺഡ്രയിലെ കോർപ്പസ് ക്രിസ്റ്റി ഇന്റർനാഷണൽ സ്‌കൂളിലാണ് ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ഒരുക്കുന്നത്. ക്ലാസ് മുറികൾ ഒഴിവില്ലാത്തതിനാൽ പാരിഷ്ഹാളിൽ ക്ലാസുകൾ സംഘടിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഇതിന് കമ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. പാരിഷ്ഹാളിന് കേടുപാടുകൾ ഉള്ളതിനാൽ പുതുക്കിപ്പണിയേണ്ടതുണെന്നാണ് ഇവർ പറയുന്നത്.
ഡബ്ലിൻ: ഷങ്കിലിൽ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. 60, 20 വയസ്സുള്ളവരും രണ്ട് കൗമാരക്കാരും ആണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു. ബുധനാഴ്ച രാത്രി ആയിരുന്നു ഷാംഗനാഗ് ക്ലിഫ്‌സിലെ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നാലംഗ സംഘം മോഷണം നടത്തിയത്. ദമ്പതികളെ ആക്രമിച്ച ശേഷം പണവുമായി ഇലക്ട്രിക് ബൈക്കുകളിൽ കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ പരിശോധന ആരംഭിച്ചു. തുടർന്ന് നാല് പേരെയും പിടികൂടുകയായിരുന്നു.
ഡബ്ലിൻ: യുവതലമുറയ്ക്കിടയിലെ സാമൂഹ്യവിരുദ്ധ പെരുമാറ്റം തടയാൻ നടപടി സ്വീകരിക്കുമെന്ന് ഡബ്ലിൻ ടിഡി പോൾ ഗൊഗാർട്ടി. കുറ്റകൃത്യത്തിലേർപ്പെടുന്നവരുടെ രക്ഷിതാക്കൾക്ക് മേൽ പിഴ ചുമത്തുന്നതും കർഫ്യു ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. യുവതീ- യുവാക്കൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി. കൗമാരക്കാർക്കിടയിലും യുവതീ യുവാക്കൾക്കിടയിലും കുറ്റവാസന വർദ്ധിക്കിന്നുണ്ട്. മുതിർന്ന ആളുകൾ ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത് നിത്യസംഭവം ആകുകയാണ്. ഈ സാഹചര്യത്തിൽ നടപടി വേണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബെൽഫാസ്റ്റ്: കലാപകാരികൾക്ക് മുന്നറിയിപ്പുമായി വടക്കൻ അയർലന്റ് പോലീസ് മേധാവി ജോൺ ബൗച്ചർ. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം കുടിയേറ്റ വിരുദ്ധകലാപമായി മാറിയതോടെയാണ് താക്കീതുമായി അദ്ദേഹം രംഗത്ത് എത്തിയത്. പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം ഇന്നലെ കണ്ടിരുന്നു. ഇതിന് ശേഷം ബെൽഫാസ്റ്റിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്ക് പിന്നിൽ ഞങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ അറസ്റ്റ് ചെയ്യും. വിചാരണയ്ക്ക് വിധേയമാക്കും. ഇനി ഒരിക്കലും പരിഷ്‌കൃത സമൂഹത്തിൽ ഈ സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ ഇന്നും മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ തുടരും. വടക്കൻ മേഖലകളിൽ ഇന്ന് രാവിലെ മുതൽ വെയിലുള്ള തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇതേസമയം തെക്ക് പടിഞ്ഞാറൻ മേഖലയിൽ നേരിയ മഴയും അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. നോർത്ത് ഉൾസ്റ്ററിൽ രാവിലെ നേരിയ മഴ ലഭിക്കും. എന്നാൽ ഉച്ചയോടെ അന്തരീക്ഷം തെളിയും. രാജ്യത്ത് താപനില 17 മുതൽ 20 ഡിഗ്രിവരെ രേഖപ്പെടുത്തുമെന്നും മെറ്റ് ഐറാൻ പറയുന്നു.
ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ടീത്തിംഗ് പൗഡറുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് വെലെഡ. പൗഡറിൽ കുപ്പിച്ചില്ല് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് തിരിച്ച് വിളിച്ചത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഈ വിവരം പുറത്തറിയിച്ചത്. 231302 ബാച്ച് കോഡും 11/26 എന്ന കാലാവധിയും രേഖപ്പെടുത്തിയ പൗഡറുകളാണ് തിരിച്ചുവിളിച്ചത്. മൊത്തകച്ചവടക്കാരിൽ നിന്നും ചില്ലറ വ്യാപാരികൾ, വിതരണക്കാർ എന്നിവരിൽ നിന്നും ഈ ബാച്ചിൽപ്പെട്ട ടീത്ത് പൗഡറുകൾ തിരിച്ച് വിളിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പുതിയ ബാച്ചിൽപ്പെട്ട പൗഡറുകൾ നൽകരുതെന്ന് കമ്പനി അറിയിച്ചു.
ടിപ്പററി: ‘ നീനാ ചിയേഴ്‌സ് ‘ സംഘടിപ്പിക്കുന്ന നീനാ ഫെസ്റ്റ് 2025 നാളെ ( ജൂൺ 14) നടക്കും. നീനാ ഒളിമ്പിക്‌സ് അത്‌ലെറ്റിക് ക്ലബ്ബിൽവച്ച് രാവിലെ 10 മണിയ്ക്കാണ് പരിപാടി ആരംഭിക്കുക. ഓൾ അയർലന്റ് വടംവടി മത്സരമാണ് പരിപാടിയുടെ മുഖ്യ ആകർഷണം. മത്സരത്തിൽ ഒന്നാമതാകുന്ന ടീമിന് 1111 യൂറോയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് 777 യൂറോയും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. മൂന്നും നാലും സ്ഥാനക്കാർക്ക് 555 യൂറോയും 222 യൂറോയും ലഭിക്കും. അഞ്ച് മുതൽ എട്ട് സ്ഥാനം വരെ 150 യൂറോ സമ്മാനമായി ലഭിക്കും. പങ്കെടുക്കാൻ ഓരോ ടീമും രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടതായുണ്ട്. 100 യൂറോ ആണ് രജിസ്‌ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി ഷിന്റോ ജോസ്: 0892281338, രാജേഷ് എബ്രഹാം:0877636467, ശ്രീനിവാസ്: 0871470590 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. കൗണ്ടി അമാർഗിൽ ആയിരുന്നു കലാപം ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി പോർട്ടഡൗണിൽ പോലീസ് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഇവിടെ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധവുമായി ഒരു സംഘം തടിച്ച് കൂടിയിരുന്നു. അതേസമയം കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിലായി 41 പോലീസുകാർക്കാണ് പരിക്കേറ്റിട്ടുള്ളത്. അക്രമസംഭവങ്ങളിലായി 15 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കാൻ സ്‌കോട്ട്‌ലന്റ് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് നോർതേൺ അയർലന്റ് പോലീസ്.
ടിപ്പററി: ടിപ്പററിയിലെ ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ സന്ദർശനം നടത്തി കത്തോലിക്ക ബിഷപ്പ് അൽഫോൺസ് കള്ളിനാൻ. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക ബിഷപ്പ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയം സന്ദർശിക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും സ്വന്തമായി വാങ്ങി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ടതുമായ ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയാണ് ടിപ്പററിയിലേത്. പള്ളിയിലെ ആരാധനയും മറ്റ് ക്രമീകരണങ്ങളും അദ്ദേഹം മനസിലാക്കി. കേരളത്തിൽ നിന്നും എത്തിച്ച എട്ടടി ഉയരവും 125 കിലോ ഭാരമുള്ളതുമായ നിലവിളക്കും അതിന് മുകളിലായുള്ള പേർഷ്യൻ കുരിശും അദ്ദേഹം ദർശിച്ചു. ഇവ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിൽഡെർമോട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാത്രി വിവരം ലഭിച്ചതോടെ ഫയർഫോഴ്‌സ് സ്ഥലത്ത് എത്തുകയായിരുന്നു. രണ്ട് പേർ മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
Subscribe to Updates
Get the latest creative news from FooBar about art, design and business.
