ഡബ്ലിൻ: ഷങ്കിലിൽ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ മോഷണം നടത്തിയ പ്രതികൾ അറസ്റ്റിൽ. 60, 20 വയസ്സുള്ളവരും രണ്ട് കൗമാരക്കാരും ആണ് അറസ്റ്റിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടിച്ചെടുത്തു.
ബുധനാഴ്ച രാത്രി ആയിരുന്നു ഷാംഗനാഗ് ക്ലിഫ്സിലെ വയോധിക ദമ്പതികൾ താമസിക്കുന്ന വീട്ടിൽ നാലംഗ സംഘം മോഷണം നടത്തിയത്. ദമ്പതികളെ ആക്രമിച്ച ശേഷം പണവുമായി ഇലക്ട്രിക് ബൈക്കുകളിൽ കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞ പോലീസ് ഉടൻ പരിശോധന ആരംഭിച്ചു. തുടർന്ന് നാല് പേരെയും പിടികൂടുകയായിരുന്നു.
Discussion about this post

