Author: sreejithakvijayan

ബെൽഫാസ്റ്റ്: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപം ആസൂത്രണം ചെയ്യാൻ അക്രമിസംഘം ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. ഹോപ്പ് ആൻഡ് കറേജ് കളക്ടീവ് (എച്ച് & സിസി) ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ബാലിമെനയിൽ കലാപം ഏകോപിപ്പിക്കുന്നതിന് വേണ്ടി ബാലിമെന റിയാക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് നിലവിലുണ്ട്. ഇതിനോട് ചേർന്നുള്ള ഗ്രൂപ്പിലാണ് ആസൂത്രണം. 2023 നവംബറിലാണ് ഈ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റ് വരെ ഈ ഫേസ്ബുക്ക് പേജ് ആക്ടീവ് ആയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ആഴ്ചവരെ ഈ പേജ് നിഷ്‌ക്രിയം ആയിരുന്നു. 5,000 പേരാണ് ഈ പേജ് പിന്തുടരുന്നത്. 72 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എച്ച്& സിസി ഈ വിവരങ്ങൾ പുറത്തുവിട്ടത്. നിരീക്ഷണ വേളയിൽ വർഗ്ഗീയതയും കലാപവും പ്രോത്സാഹിപ്പിക്കുന്ന നിരവധി കമന്റുകൾ പേജിൽ പ്രത്യക്ഷപ്പെട്ടതായും എച്ച്& സിസി പറയുന്നു.

Read More

ഡബ്ലിൻ: അമേരിക്കൻ വനിത ആനി മക്കാരിക്കിന്റെ  മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ പോലീസ് വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് 60 കാരനെ വിട്ടയച്ചത്. ഇയാൾക്കുമേൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 60 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഇയാളെ വൈകീട്ടോടെ തന്നെ വിട്ടയക്കുകയായിരുന്നു. അതേസമയം മക്കാരിക്കിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പോലീസ്. ഇന്നലെ കഡാവർ നായയെ എത്തിച്ച് മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 1,19,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വെസ്റ്റ് ഡബ്ലിനിലെ ഫിൻഗൽസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമാണ് പരിശോധന നടത്തിയത്. ഇതിൽ 1,14,940 യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവും, 3,010 യൂറോ വിലവരുന്ന കൊക്കെയ്‌നും 1,500 യൂറോ വിലവരുന്ന കെറ്റാമിനും ആണ് പിടിച്ചെടുത്തത് . ഇതിന് പുറമേ 9,500 യൂറോയും  പിടിച്ചെടുത്തിട്ടുണ്ട്.  സംഭവത്തിൽ പിടിയിലായ 20 കാരൻ പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.

Read More

ബെൽഫാസ്റ്റ്: ഉൾസ്റ്റർ മ്യൂസിയത്തിൽ നിന്നും ശിരോകവചങ്ങൾ മോഷ്ടിച്ച പ്രതിയ്ക്ക് ജയിൽശിക്ഷ. മോഷണകേസിൽ 50 കാരനായ ആദിൽ ഹജ്ജാജിന് 10 മാസത്തെ ജയിൽ ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. ഈ വർഷവും കഴിഞ്ഞ വർഷവും ആയിട്ടായിരുന്നു ഇയാൾ മോഷണം നടത്തിയത്. യോദ്ധാക്കളുടെ ശിരോകവചങ്ങൾക്ക് പുറമേ മറ്റ് പലസാധനങ്ങളും ഇയാൾ മ്യൂസിയത്തിലെ എക്‌സിബിഷൻ റൂമുകളിൽ നിന്നും മോഷ്ടിച്ചിട്ടുണ്ട്. മോഷണത്തിന്റെ ദൃശ്യങ്ങൾ ഇവിടുത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതോടെയാണ് ആദിൽ വലയിലായത്.  മോഷണക്കുറ്റം ആയിരുന്നു ഇയാൾക്ക് മേൽ ചുമത്തിയിരുന്നത്.

Read More

കിൻസാലെ: കൗണ്ടി കോർക്കിലെ കിൻസാലെയിൽ മസൽ ഫാം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ പ്രദേശവാസികൾ. മസൽ ഫാമിനെ എതിർത്ത് അധികൃതർക്ക് നിവേദനം നൽകാനാണ് തീരുമാനം. ഇതിനോടകം തന്നെ 3000 പേർ ഈ നിവേദനത്തിൽ ഒപ്പുവച്ചിട്ടുണ്ട്. വാട്ടർഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വുഡ്സ്റ്റൗൺ ബേ ഷെൽഫിഷ് ലിമിറ്റഡാണ് ഇവിടെ ഫാമിന് പദ്ധതിയിടുന്നത്. മെയ് മാസം ആണ് കമ്പനിയ്ക്ക് കാർഷിക, ഭക്ഷ്യ, മറൈൻ വകുപ്പ് ലൈസൻസ് നൽകിയത്. ലൈസൻസ് നൽകുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇവരുടെ പ്രതിഷേധത്തെ അവഗണിച്ചായിരുന്നു വകുപ്പ് കമ്പനി അനുകൂലമായ നിലപാട് സ്വീകരിച്ചത്. കമ്പനിയ്‌ക്കെതിരെ പ്രതിഷേധ സൂചകമായി പ്രദേശവാസികൾ കരയിലും കടലിലും ഒത്തുകൂടും.

Read More

ഡബ്ലിൻ/ തിരുവനന്തപുരം: അയർലന്റ് മലയാളി രാജു കുന്നക്കാട്ടിന് തോപ്പിൽ ഭാസി സ്മാരക അവാർഡ്. കോട്ടയം മാറ്റൊലിയുടെ ഒലിവ് മരങ്ങൾ സാക്ഷി എന്ന നാടകത്തിന് തൂലിക ചലിപ്പിച്ചതാണ് അദ്ദേഹത്തെ പുരസ്‌കാരത്തിന് അർഹനാക്കിയത്. മികച്ച നാടകരചയിതാവിന് നവഭാവന ചാരിറ്റബിൾ ട്രസ്റ്റ് നൽകിവരുന്ന പുരസ്‌കാരമാണ് തോപ്പിൽ ഭാസി സ്മാരക പുരസ്‌കാരം. ഈ വർഷം രാജുകുന്നക്കാട്ടിന് ലഭിക്കുന്ന ആറാമത്തെ പുരസ്‌കാരമാണ് തോപ്പിൽ ഭാസി അവാർഡ്. ഒലിവ് മരങ്ങൾ സാക്ഷിയെന്ന നാടകത്തിന് നേരത്തെ ആറന്മുള സത്യവ്രതൻ സ്മാര സാഹിത്യ അവാർഡും ലഭിച്ചിരുന്നു. 25000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് ലഭിച്ചത്.

Read More

ഡബ്ലിൻ: 32 വർഷം മുൻപ് കൊല്ലപ്പെട്ട ആനി മക്കാരിക്കിന്റെ മൃതദേഹാവശിഷ്ടങ്ങൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്. മൃതദേഹഭാഗങ്ങൾ കണ്ടെത്തുന്നതിനായി കഡാവർ നായ്ക്കളെ എത്തിച്ചാണ് പരിശോധന നടത്തുന്നത്. ക്ലോംണ്ടാൽക്കിനിലെ വീട്ടിൽ ആണ് പരിശോധന. അമേരിക്കൻ സ്വദേശിനിയാണ് ആനി. കൊല്ലപ്പെടുമ്പോൾ 26 വയസ്സായിരുന്നു ആനിയുടെ പ്രായം. സംഭവത്തിൽ 62 വയസ്സുള്ള ഒരാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തുവരികയാണ്

Read More

അമാർഗ്: കൗണ്ടി അമാർഗിലെ പോർട്ട്ഡൗണിൽ ഉണ്ടായ സംഘർഷത്തിൽ പോലീസുകാർക്ക് പരിക്ക്. 22 പോലീസുകാർക്കാണ് സംഘർഷത്തിൽ പരിക്കേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമ സംഭവങ്ങൾ തടയാൻ വിന്യസിച്ച പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഘടിച്ചെത്തിയ ആളുകൾ ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ബിയർബോട്ടിലും പടക്കങ്ങളും കലാപകാരികൾ പോലീസിന് നേർക്ക് എറിഞ്ഞു.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിവിധയിടങ്ങളിൽ പരിശോധന. ലഹരി വസ്തുക്കളും ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ദിവസം ആയിരുന്നു പോലീസിന്റെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധന നടന്നത്. ക്ലെയർ കമ്യൂണിറ്റി എൻഗേജ്‌മെന്റ് ഏരിയയിലെ പോലീസും, ക്ലെയർ ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റും ചേർന്നായിരുന്നു പരിശോധന. വീടുകൾ ഉൾപ്പെടെ സംഘം പരിശോധനയ്ക്ക് വിധേയമാക്കി. ഒരു വീട്ടിൽ നിന്നും 2400 യൂറോ വിലവരുന്ന ലഹരിവസ്തുക്കളും 1300 യൂറോ പണവും പിടിച്ചെടുത്തു. ചിലയിടങ്ങളിൽ നടത്തിയ പരിശോധനയിൽ വാഹനങ്ങളും പിടിച്ചെടുത്തു.

Read More

ഡബ്ലിൻ: ബാലിമെന കലാപവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിലായതായി പോലീസ്. 18, 17, 15 വയസ്സുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരെ ബാലിമെന മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ക്രിമിനൽ നാശനഷ്ടങ്ങൾ വരുത്തിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇവർക്ക് പുറമേ രണ്ട് കൗമാരക്കാരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവരെ പിന്നീട് ജാമ്യത്തിൽവിടുകയായിരുന്നു.

Read More