വാട്ടർഫോർഡ്: മൗണ്ട് സുയിർ അപ്പാർട്ട്മെന്റിലെ ബാൽക്കണിയിൽ നിന്നും വീണ് കുട്ടികൾക്ക് പരിക്കേറ്റതിന് പിന്നാലെ സുരക്ഷാ ആശങ്കപങ്കുവച്ച് വാട്ടർഫോർഡ് ഹൗസിംഗ് യൂണിയൻ. വീടുകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസമാണ് ബാൽക്കണിയിൽ നിന്നും താഴേയ്ക്ക് വീണ് ഏഴും മൂന്നും വയസ്സുള്ള കുട്ടികൾക്ക് പരിക്കേറ്റത്.
ദീർഘനാളായി അപ്പാർട്ട്മെന്റിന്റെ സുരക്ഷയിൽ അന്തേവാസികൾ ആശങ്ക ഉന്നയിക്കുന്നുണ്ട്. ആവശ്യമായ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷ ശക്തമാക്കണമെന്ന് നിരവധി തവണ അന്തേവാസികൾ നിർദ്ദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ ആഴ്ചകൾക്ക് മുൻപ് കമ്യൂണിറ്റി ആക്ഷൻ ടെനന്റ്സ് യൂണിയൻ ഇവിടുത്തെ അന്തേവാസികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

