കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിൽഡെർമോട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
രാത്രി വിവരം ലഭിച്ചതോടെ ഫയർഫോഴ്സ് സ്ഥലത്ത് എത്തുകയായിരുന്നു. രണ്ട് പേർ മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
Discussion about this post

