ഡബ്ലിൻ: ഡബ്ലിനിലെ ക്ലോണ്ടാൽക്കിനിൽ നിന്നും യുവാവിനെ കാണാതായി. 22 വയസ്സുള്ള
ക്രെയ്ഗ് ബ്രാഡിയെ ആണ് കാണാതെ ആയത്. യുവാവിനായുള്ള തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അതേസമയം ക്രെയ്ഗിന്റെ ആരോഗ്യനിലയിൽ പോലീസിന് അതിയായ ആശങ്കയുണ്ട്.
വ്യാഴാഴ്ച മുതലാണ് ക്രെയ്ഗിനെ കാണാതെ ആയത്. നഗരത്തിൽ നിന്നായിരുന്നു തിരോധാനം. അഞ്ചടി ഒൻപത് ഇഞ്ചാണ് ക്രെയ്ഗിന്റെ ഉയരം. തവിട്ട് നിറമുള്ള മുടിയും തവിട്ട് നിറമുള്ള കണ്ണുകളും ഉണ്ട്. കാണാതാകുമ്പോൾ കറുത്ത ജാക്കറ്റും ടീ ഷർട്ടും ട്രൗസറുമാണ് ധരിച്ചിരുന്നത്.
Discussion about this post

