ഗാൽവേ: വംശീയ വിവേചനത്തിനെതിരെ ഗാൽവേയിൽ മാർച്ച്.
വംശീയ വിവേചനം ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനത്തിൽ നിരവധി സംഘടനകളും കമ്യൂണിറ്റികളുമാണ് നഗരത്തിൽ അണിനിരന്നത്. നൂറ് കണക്കിന് പേർ പരിപാടിയുടെ ഭാഗമായി. വംശീയ വിവേചനത്തിനെതിരായ മുദ്രാവാക്യങ്ങളും പ്ലാക്കാർഡുകളും ബാനറുകളും കയ്യിൽ കരുതിയായിരുന്നു ഇവർ റാലി നടത്തിയത്.
അമാച്ച് എൽജിബിടി, ഗാൽവേ ട്രാവലർ മൂവ്മെന്റ്, ഗാൽവേ സിറ്റി കമ്മ്യൂണിറ്റി നെറ്റ്വർക്ക്, അഭയാർത്ഥികൾ എന്നിവർ പരിപാടിയുടെ ഭാഗമായി. വംശീയത ഇല്ലാതാക്കാനും വിവേചനം ഇല്ലാതാക്കാനുമുള്ള സമയമാണ് ഇതെന്ന് ഗാൽവേ ട്രാവലർ മൂവ്മെന്റിലെ അംഗങ്ങൾ പ്രതികരിച്ചു.
Discussion about this post

