Author: sreejithakvijayan

ഡബ്ലിൻ: യാത്രയ്ക്കിടെ ബുദ്ധിമുട്ടുണ്ടാക്കുന്ന യാത്രികരിൽ നിന്നും പിഴ ഈടാക്കാൻ തീരുമാനിച്ച് റയാൻഎയർ. ഇനി മുതൽ വിമാന യാത്ര തടസ്സപ്പെടുത്തുന്ന യാത്രികർക്ക് മേൽ 500 യൂറോ പിഴ ചുമത്തുമെന്ന് റയാൻഎയർ അറിയിച്ചു. പുതിയ തീരുമാനം ബുദ്ധിമുട്ടുകൾ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റയാൻഎയർ അഭിപ്രായപ്പെട്ടു. എയർലൈൻ വക്താവാണ് പുതിയ തീരുമാനം മാദ്ധ്യമങ്ങളെ അറിയിച്ചത്. യാത്രികരുടെ അനാവാശ്യപെരുമാറ്റങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടിയെന്ന് വക്താവ് പറഞ്ഞു. വിമാനത്തിൽ നിന്നും പുറത്താക്കപ്പെടുന്ന ഏതൊരു വ്യക്തിയ്ക്കും 500 യൂറോ പിഴചുമത്തും. ഇതൊരു കുറഞ്ഞ ശിക്ഷയാണെന്നും കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും വക്താവ് വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലന്റ് പോലീസിലേക്ക് അഭയാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിൽ വിമർശനം. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് ആണ് വിമർശനം ഉന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്. രാജ്യത്ത് അഭയാർത്ഥികളുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെയാണ് ഇവർക്ക് പോലീസിൽ നിയമനം നൽകുന്നത്. ഈ വർഷം ഫെബ്രുവരി 23, 26 തിയതികളിൽ ക്ലോൺസ്‌കീഗിലെ ഇസ്ലാമിക് കൾച്ചറൽ സെന്റർ ഓഫ് അയർലന്റിൽ റിക്രൂട്ട്‌മെന്റ് ഔട്ട്‌റീച്ച് സെഷനുകൾ നടത്തിയിരുന്നു. ഇതിന് പുറമേ പാകിസ്താനികൾക്കും, എൽജിബിറ്റി വിഭാഗക്കാർക്കും വേണ്ടി സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റുകളും നടത്തിയിരുന്നു. വിവരാവകാശ രേഖയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാകുന്നത്.

Read More

ഡബ്ലിൻ: ഇസ്രായേലി വാർ ബോണ്ടുകൾ വിൽക്കാനുള്ള നീക്കത്തിലുറച്ച് സർക്കാർ. വിൽപ്പന വിലക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഡെമോക്രാറ്റ്‌സ് കൊണ്ടുവന്ന പ്രമേയം സർക്കാർ പക്ഷം തോൽപ്പിച്ചു. 71 ടിഡിമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 85 പേർ എതിർത്തു. വോട്ടടെടുപ്പിന് പിന്നാലെ ചേർന്ന ധനകാര്യ പാർലമെന്ററി യോഗത്തിൽ സിൻ ഫെയിൻ പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാൽ ഇതും സർക്കാർ പരാജയപ്പെടുത്തി. സർക്കാരിന്റെ നീക്കത്തിൽ ശക്തമായി വിമർശനമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും ഉയരുന്നത്.

Read More

ഡബ്ലിൻ: മോർട്ട്‌ഗേജ് പലിശനിരക്ക് ഇപ്പോഴും ഉയർന്നു നിൽക്കുന്ന രാജ്യമായി അയർലന്റ്. യൂറോസോണിൽ ഏറ്റവുമധികം പലിശ നിരക്കുള്ള അഞ്ചാമത്തെ രാജ്യമാണ് അയർലന്റ്. യൂറോപ്യൻ സെൻട്രൽ ബാങ്ക് പലിശ നിരക്ക് കുറച്ചതിന് പിന്നാലെ രാജ്യത്ത് മോർട്ട്‌ഗേജ് പലിശയും കുറഞ്ഞിരുന്നു. എന്നിട്ടും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് പലിശനിരക്ക് കൂടുതലുള്ള രാജ്യമായി അയർലന്റ് തുടരുകയാണ് എന്നതാണ് ശ്രദ്ധേയം. യൂറോസോണിലെ ശരാശരി മോർട്ട്‌ഗേജ് പലിശനിരക്ക് പരിശോധിക്കുകയാണെങ്കിൽ ഇത് 3.34 ശതമാനം ആണ്. മാൾട്ടയിൽ 1.69 ഉം ലാത്വിയിൽ 4.40 ഉം ശതമാനവും ആണ് പലിശനിരക്ക്. നിലവിൽ രണ്ട് വർഷത്തെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് അയർലന്റിലുള്ളത്. മാർച്ചിൽ പലിശനിരക്ക് 3.77 ഉം ഏപ്രിലിൽ 3.72 ഉം ആയിരുന്നു പലിശനിരക്ക്.

Read More

ബെൽഫാസ്റ്റ്: പടിഞ്ഞാറൻ ബെൽഫാസ്റ്റിലെ കെയ്‌സ്‌മെന്റ് പാർക്കിന്റെ പുനർവികസനത്തിനായി പണം അനുവദിച്ച് യുകെ സർക്കാർ. 50 മില്യൺ പൗണ്ട് ( 59 മില്യൺ യൂറോ) ആണ് അനുവദിച്ചത്. ജിഎഎ സ്റ്റേഡിയമാണ് ഇവിടെ നിർമ്മിക്കുന്നത്. ഫണ്ടിന്റെ അപര്യാപ്തയെ തുടർന്ന് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. യുകെയുടെ സഹായം സ്റ്റേഡിയം നിർമ്മാണത്തിന് പ്രതീക്ഷ നൽകുന്നതാണ്. 34,000 പേരെ ഉൾക്കൊള്ളുന്ന ജിഎഎ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിനായി 177 മില്യൺ യൂറോയുടെ കുറവാണ് ഉണ്ടായിരുന്നത്. നാല് വർഷത്തിനുള്ളിൽ സ്‌റ്റേഡിയം പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

Read More

ഡബ്ലിൻ: അയർലന്റിൽ അതിശക്തമായ ഇടിമിന്നലിനും കൊടുങ്കാറ്റിനും സാദ്ധ്യതയുണ്ടെന്ന് മെറ്റ് ഐറാൻ. ഇതേ തുടർന്ന് 27 കൗണ്ടികളിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചു. ശക്തമായ മഴ പെയ്യുമെന്നതിനാൽ പ്രളയത്തിന് സാദ്ധ്യതയുണ്ടെന്നും മെറ്റ് ഐറാൻ അറിയിച്ചു. ശനിയാഴ്ച വരെ ഈ കാലാവസ്ഥ തുടരും. ലെയ്ൻസ്റ്റർ, ടിപ്പററി, വാട്ടർഫോർഡ് എന്നിവിടങ്ങളിൽ ഇന്നലെ അർദ്ധരാത്രി മുതൽ യെല്ലോ വാണിംഗ് ആണ്. ആൻട്രിം, അമാർഗ്, ഡൗൺ, ഫെർമനാഗ്, ടൈറോൺ, ഡെറി എന്നിവിടങ്ങളിൽ രാവിലെ ആറ് മണി മുതലാണ് യെല്ലോ വാണിംഗ് നിലവിൽ വന്നത്. കാവൻ, ഡൊണഗൽ, മൊനാഘൻ, ലെയ്ട്രിം, റോസ്‌കോമ്മൺ, സ്ലിഗോ എന്നിവിടങ്ങളിൽ ഏഴ് മണി മുതൽ യെല്ലോ വാണിംഗാണ്. യെല്ലോ വാണിംഗുള്ള കൗണ്ടികളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Read More

ബ്ലാക്ക്‌റോക്ക്: സൗത്ത് ഡബ്ലിനിൽ ഡാർട്ട് സർവ്വീസുകൾ തടസ്സപ്പെട്ടു. ബ്ലാക്ക്‌റോക്കിന് സമീപം കേബിൾ വയറുകൾ പൊട്ടിവീണതിനെ തുടർന്നാണ് സർവ്വീസുകൾ തടസ്സപ്പെട്ടത്. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ലാവോഘെയറിനും ലാൻസ്ഡൗൺ റോഡിനും ഇടയിലുള്ള റെയിൽസർവ്വീസുകളാണ് തടസ്സപ്പെട്ടത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഇതുവഴിയുള്ള സർവ്വീസുകൾ നിർത്തിവച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.45 ഓടെയായിരുന്നു സംഭവം ഉണ്ടായത്. ഇവിടെ നിന്നും പുക ഉയർന്നതിനെ തുടർന്ന് അധികൃതർ എത്തി പരിശോധിച്ചപ്പോഴാണ് കേബിൾ പൊട്ടിയതായി വ്യക്തമായത്.

Read More

ഡബ്ലിൻ: നഗരത്തിൽ ഹോട്ടൽ ബെഡുകളുടെ ആവശ്യം വർദ്ധിക്കുന്നു. താമസ സൗകര്യത്തിനായി ഡബ്ലിനിൽ പ്രതിവർഷം 1,725 ഹോട്ടൽ ബെഡുകൾ ആവശ്യമാണെന്നാണ് ഹോട്ടൽ കോൺസൻട്രേഷൻ റിപ്പോർട്ടിൽ പറയുന്നത്. 2030 വരെ ഈ രീതിയിൽ ഹോട്ടൽ ബെഡുകൾ നിർമ്മിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ ശതകോടീശ്വരനായ ജോൺ മലോണിന്റെ എംഎച്ച്എൽ ഡ്രൂറി സ്ട്രീറ്റിലും വില്യം സ്ട്രീറ്റ് സൗത്തിലും ഡബ്ലിൻ 2 ലെ വില്യം സ്ട്രീറ്റ് സൗത്തിലുമായി 40 മുറികളുള്ള ഹോട്ടൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡബ്ലിൻ സിറ്റി കൗൺസിൽ മുൻപാകെയാണ് ഹോട്ടൽ കോൺസൻട്രേഷൻ റിപ്പോർട്ട് സമർപ്പിച്ചത്.

Read More

ഡബ്ലിൻ:  ഡബ്ലിൻ നഗരത്തിലും പരിസരങ്ങളിലും ബസ് യാത്രാ നിരക്കുകൾ മാറുന്നു. പുതിയ നിരക്കുകൾ അടുത്ത ആഴ്ച മുതൽ പ്രാബല്യത്തിൽവരുമെന്ന് ബസ് ഐറാനും ഗോ അഹെഡ് അയർലന്റ് സർവ്വീസും അറിയിച്ചു. പുതിയ ലീപ് സോണൽ നിരക്ക് ഘടനയുടെ ഭാഗമായിട്ടാണ് മാറ്റങ്ങൾ കൊണ്ടുവരുന്നത്. തിങ്കളാഴ്ച മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരിക. ചില യാത്രാ സർവീസുകളുടെ നിരക്ക് കുറയ്ക്കുകയും മറ്റ് ചിലത് വർദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ചില സർവ്വീസുകളുടെ നിരക്ക് അതേപടി തുടരും. ഡബ്ലിനിൽ നിന്നും കിൽഡെയർ, ലൗത്ത്, മീത്ത്, വിക്ലോ എന്നിവിടങ്ങളിലേക്കുള്ള യാത്രാ നിരക്കിലാണ് വർദ്ധനവുള്ളത് എന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ട് തന്നെ പുതിയ നിരക്ക് ഇവിടങ്ങളിലേക്കുള്ള യാത്രികരെ ബാധിക്കും. കഴിഞ്ഞ ഏപ്രിലിൽ റെയിൽ സർവ്വീസുകളിലും നിരക്ക് വർദ്ധനയുണ്ടായിരുന്നു.  ഇതിന്റെ തുടർച്ചയായിട്ടാണ് ബസ് ടിക്കറ്റ് നിരക്കിലും മാറ്റം വരുത്തിയിരിക്കുന്നത്.

Read More

ഡബ്ലിൻ: നഗരത്തിൽ ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ. 40 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിയേഴ്‌സ് സ്ട്രീറ്റിൽ നിന്നും ഇന്നലെ പുലർച്ചെയോടെയായിരുന്നു ഇയാളെ കസ്റ്റഡിയിൽ എടുത്തത് എന്ന് പോലീസ് അറിയിച്ചു. ആഭരണകടയിൽ ആയിരുന്നു ഇയാൾ മോഷണം നടത്തിയത്. കട കുത്തിത്തുറന്ന ശേഷം ഒരു ലക്ഷം യൂറോ വിലവരുന്ന ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് സ്ഥാപനത്തിൽ എത്തി പരിശോധന നടത്തി. ഇവിടുത്തെ സിസി ക്യാമറയിൽ നിന്നും പ്രതിയുടെ ദൃശ്യങ്ങൾ പോലീസിന് ലഭിക്കുകയായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്.

Read More