ബെൽഫാസ്റ്റ്: കലാപകാരികൾക്ക് മുന്നറിയിപ്പുമായി വടക്കൻ അയർലന്റ് പോലീസ് മേധാവി ജോൺ ബൗച്ചർ. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ ആരംഭിച്ച പ്രതിഷേധം കുടിയേറ്റ വിരുദ്ധകലാപമായി മാറിയതോടെയാണ് താക്കീതുമായി അദ്ദേഹം രംഗത്ത് എത്തിയത്.
പീഡനത്തിന് ഇരയായ പെൺകുട്ടിയെയും കുടുംബത്തെയും അദ്ദേഹം ഇന്നലെ കണ്ടിരുന്നു. ഇതിന് ശേഷം ബെൽഫാസ്റ്റിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിങ്ങൾക്ക് പിന്നിൽ ഞങ്ങളുണ്ട്. ഞങ്ങൾ നിങ്ങളെ അറസ്റ്റ് ചെയ്യും. വിചാരണയ്ക്ക് വിധേയമാക്കും. ഇനി ഒരിക്കലും പരിഷ്കൃത സമൂഹത്തിൽ ഈ സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

