ടിപ്പററി: കൗണ്ടി ടിപ്പററിയിൽ യുവതിയ്ക്ക് നേരെ ആക്രമണം. സാരമായി പരിക്കേറ്റ യുവതിയെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
20 വയസ്സുള്ള സ്ത്രീയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സ്ത്രീയുടെ തലയ്ക്കാണ് പരിക്കേറ്റത്. സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്.
Discussion about this post

