ഡബ്ലിൻ: കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ടീത്തിംഗ് പൗഡറുകൾ വിപണിയിൽ നിന്നും തിരിച്ച് വിളിച്ച് വെലെഡ. പൗഡറിൽ കുപ്പിച്ചില്ല് ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാലാണ് തിരിച്ച് വിളിച്ചത്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയാണ് ഈ വിവരം പുറത്തറിയിച്ചത്.
231302 ബാച്ച് കോഡും 11/26 എന്ന കാലാവധിയും രേഖപ്പെടുത്തിയ പൗഡറുകളാണ് തിരിച്ചുവിളിച്ചത്. മൊത്തകച്ചവടക്കാരിൽ നിന്നും ചില്ലറ വ്യാപാരികൾ, വിതരണക്കാർ എന്നിവരിൽ നിന്നും ഈ ബാച്ചിൽപ്പെട്ട ടീത്ത് പൗഡറുകൾ തിരിച്ച് വിളിച്ചിട്ടുണ്ട്. കുഞ്ഞുങ്ങൾക്ക് പുതിയ ബാച്ചിൽപ്പെട്ട പൗഡറുകൾ നൽകരുതെന്ന് കമ്പനി അറിയിച്ചു.
Discussion about this post

