ഡബ്ലിൻ: യുവതലമുറയ്ക്കിടയിലെ സാമൂഹ്യവിരുദ്ധ പെരുമാറ്റം തടയാൻ നടപടി സ്വീകരിക്കുമെന്ന് ഡബ്ലിൻ ടിഡി പോൾ ഗൊഗാർട്ടി. കുറ്റകൃത്യത്തിലേർപ്പെടുന്നവരുടെ രക്ഷിതാക്കൾക്ക് മേൽ പിഴ ചുമത്തുന്നതും കർഫ്യു ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് അദ്ദേഹം പറഞ്ഞു. യുവതീ- യുവാക്കൾ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുത്തുന്ന സംഭവങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് നടപടി.
കൗമാരക്കാർക്കിടയിലും യുവതീ യുവാക്കൾക്കിടയിലും കുറ്റവാസന വർദ്ധിക്കിന്നുണ്ട്. മുതിർന്ന ആളുകൾ ഇവരുടെ ആക്രമണത്തിന് ഇരയാകുന്നത് നിത്യസംഭവം ആകുകയാണ്. ഈ സാഹചര്യത്തിൽ നടപടി വേണമെന്ന ആവശ്യം വ്യാപകമായി ഉയരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post

