ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. കൗണ്ടി അമാർഗിൽ ആയിരുന്നു കലാപം ഉണ്ടായത്.
അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി പോർട്ടഡൗണിൽ പോലീസ് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഇവിടെ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധവുമായി ഒരു സംഘം തടിച്ച് കൂടിയിരുന്നു.
അതേസമയം കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിലായി 41 പോലീസുകാർക്കാണ് പരിക്കേറ്റിട്ടുള്ളത്. അക്രമസംഭവങ്ങളിലായി 15 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കാൻ സ്കോട്ട്ലന്റ് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് നോർതേൺ അയർലന്റ് പോലീസ്.
Discussion about this post

