തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ നുണയനാണ് എം വി ഗോവിന്ദനെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ . കെഎസ്യു പ്രവർത്തകർ ആരോഗ്യമന്ത്രി വീണ ജോർജിന്റെ കഴുത്ത് ഞെരിച്ചുവെന്ന് വരെ പറഞ്ഞത് ഗോവിന്ദനാണ്. മികച്ച നുണയനുള്ള നോബൽ സമ്മാനം വരെ എം വി ഗോവിന്ദന് ലഭിക്കുമെന്നും സതീശൻ പറഞ്ഞു
പാലക്കാട് ഉൾപ്പെടെ 10 മണ്ഡലങ്ങളിൽ സിപിഎം-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് വിഡി സതീശൻ ആരോപിച്ചിരുന്നു. എന്നാൽ ഈ ആരോപണം അസംബന്ധമാണെന്നും വിഡി സതീശൻ നോബൽ സമ്മാനത്തിന് യോഗ്യനായ നുണയനാണെന്നും ഗോവിന്ദൻ പറഞ്ഞിരുന്നു . ഇതിനു മറുപടിയായിട്ടായിരുന്നു സതീശൻ തിരിച്ചടിച്ചത്.സിപിഎം-ബിജെപി ഇടപാട് സംബന്ധിച്ച സതീശന്റെ ആരോപണത്തോട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും പ്രതികരിച്ചിരുന്നു. തിരഞ്ഞെടുപ്പ് പരാജയഭീതി മറച്ചുവെക്കാൻ സതീശൻ ചില ചിന്തകൾ ആലോച്ചിച്ച് പറയുകയാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ബിസിനസ്സുകാരൻ’ തന്നെ രാഷ്ട്രീയം പഠിപ്പിക്കരുതെന്നും രാജീവ് രാഷ്ട്രീയത്തിൽ വന്നത് കഠിനാധ്വാനത്തിലൂടെയല്ലെന്നും ഡെപ്യൂട്ടേഷനിലൂടെയാണെന്നും സതീശനും മറുപടി നൽകി.

