ടിപ്പററി: ‘ നീനാ ചിയേഴ്സ് ‘ സംഘടിപ്പിക്കുന്ന നീനാ ഫെസ്റ്റ് 2025 നാളെ ( ജൂൺ 14) നടക്കും. നീനാ ഒളിമ്പിക്സ് അത്ലെറ്റിക് ക്ലബ്ബിൽവച്ച് രാവിലെ 10 മണിയ്ക്കാണ് പരിപാടി ആരംഭിക്കുക. ഓൾ അയർലന്റ് വടംവടി മത്സരമാണ് പരിപാടിയുടെ മുഖ്യ ആകർഷണം.
മത്സരത്തിൽ ഒന്നാമതാകുന്ന ടീമിന് 1111 യൂറോയും ട്രോഫിയും സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമുകൾക്ക് 777 യൂറോയും ട്രോഫിയും ആണ് സമ്മാനമായി ലഭിക്കുക. മൂന്നും നാലും സ്ഥാനക്കാർക്ക് 555 യൂറോയും 222 യൂറോയും ലഭിക്കും. അഞ്ച് മുതൽ എട്ട് സ്ഥാനം വരെ 150 യൂറോ സമ്മാനമായി ലഭിക്കും.
പങ്കെടുക്കാൻ ഓരോ ടീമും രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതായുണ്ട്. 100 യൂറോ ആണ് രജിസ്ട്രേഷൻ ഫീസ്.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ഷിന്റോ ജോസ്: 0892281338, രാജേഷ് എബ്രഹാം:0877636467, ശ്രീനിവാസ്: 0871470590 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

