- അനധികൃത പാർക്കിംഗ്; ഓരോ 48 മണിക്കൂറിലും പിഴ
- ഒമാനിൽ കനത്ത മഴ , വെള്ളപ്പൊക്കം ; രണ്ട് മലയാളികൾ മരിച്ചു
- സുരേഷ് ഗോപിയുടെ മകളുടെ ഫോട്ടോ പങ്ക് വച്ചതിന് പോലും അധിക്ഷേപം : മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ
- ബ്ലാഞ്ചാർട്സ്ടൗൺ സെന്ററിലെ പാർക്കിംഗ് നിരക്ക്; ഉടമകൾക്ക് നിവേദനം
- ബോട്ടിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്
- വീണ ജോർജിന്റെ കഴുത്ത് ഞെരിച്ചുവെന്ന് വരെ പറഞ്ഞു , കേരളത്തിലെ ഏറ്റവും വലിയ നുണയനാണ് എം വി ഗോവിന്ദൻ ; വിഡി സതീശൻ
- ആദിത്യ ധർ ബിജെപി പ്രചാരകൻ ; ധുരന്ധർ 2 പ്രൊപഗണ്ട ചിത്രം ; വിമർശിച്ച് ധ്രുവ് റാഠി
- ഭർത്താവിന്റെ ആത്മഹത്യയും , ഒറ്റപ്പെടലും ; അക്ഷതിന്റെ മരണത്തിന്റെ കുറ്റപ്പെടുത്തലും അശ്വതിയ്ക്കെന്ന് ആത്മഹത്യാക്കുറിപ്പ്
Author: sreejithakvijayan
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. കൗണ്ടി അമാർഗിൽ ആയിരുന്നു കലാപം ഉണ്ടായത്. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനായി പോർട്ടഡൗണിൽ പോലീസ് വിന്യസിച്ചിരുന്നു. ഇവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഇവിടെ അനധികൃത കുടിയേറ്റത്തിനെതിരെ പ്രതിഷേധവുമായി ഒരു സംഘം തടിച്ച് കൂടിയിരുന്നു. അതേസമയം കഴിഞ്ഞ നാല് ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിലായി 41 പോലീസുകാർക്കാണ് പരിക്കേറ്റിട്ടുള്ളത്. അക്രമസംഭവങ്ങളിലായി 15 പേർ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. കലാപം നിയന്ത്രിക്കാൻ സ്‌കോട്ട്‌ലന്റ് പോലീസിന്റെ സഹായം തേടിയിരിക്കുകയാണ് നോർതേൺ അയർലന്റ് പോലീസ്.
ടിപ്പററി: ടിപ്പററിയിലെ ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയിൽ സന്ദർശനം നടത്തി കത്തോലിക്ക ബിഷപ്പ് അൽഫോൺസ് കള്ളിനാൻ. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക ബിഷപ്പ് ഇന്ത്യൻ ഓർത്തഡോക്‌സ് ദേവാലയം സന്ദർശിക്കുന്നത്. മലങ്കര ഓർത്തഡോക്‌സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും സ്വന്തമായി വാങ്ങി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ടതുമായ ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളിയാണ് ടിപ്പററിയിലേത്. പള്ളിയിലെ ആരാധനയും മറ്റ് ക്രമീകരണങ്ങളും അദ്ദേഹം മനസിലാക്കി. കേരളത്തിൽ നിന്നും എത്തിച്ച എട്ടടി ഉയരവും 125 കിലോ ഭാരമുള്ളതുമായ നിലവിളക്കും അതിന് മുകളിലായുള്ള പേർഷ്യൻ കുരിശും അദ്ദേഹം ദർശിച്ചു. ഇവ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിൽഡെർമോട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാത്രി വിവരം ലഭിച്ചതോടെ ഫയർഫോഴ്‌സ് സ്ഥലത്ത് എത്തുകയായിരുന്നു. രണ്ട് പേർ മാത്രമാണ് സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നത്. ഇവരെ ഉടനെ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ സാരമുള്ളതല്ല.
ഡബ്ലിൻ: ഇന്ത്യയിലെ വിമാന ദുരന്തത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് അയർലന്റ് പ്രധാനമന്ത്രി മീഹോൾ മാർട്ടിൻ. ഇന്ത്യയിൽ സംഭവിച്ച കാര്യം വലിയ ദു:ഖമുളവാക്കുന്നതാണ്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ വിമാനം തകർന്ന് വീണ സംഭവം ഞെട്ടിക്കുന്നതും അതേസമയം അതീവ ദു:ഖമുളവാക്കുന്നതുമാണ്. വിമാനം പറന്നുയർന്ന് ഒരു മിനിറ്റ്‌പോലും കഴിയുന്നതിന് മുൻപായിരുന്നു അപകടം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെയും ഇന്ത്യയിലെയും ബ്രിട്ടനിലെയും കാനഡയിലെയും ജനങ്ങളുടെ ദു:ഖത്തിൽ പങ്കുകൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ ഉച്ചയോടെയായിരുന്നു അഹമ്മദാബാദിൽ വിമാനം തകർന്നുവീണത്. 242 യാത്രികരും 10 ജീവനക്കാരും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാവരും മരിച്ചു.
ആൻട്രിം: അമേരിക്കൻ വനിത വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ 66 കാരിയ്‌ക്കെതിരെ കേസ്. ഇവരെ ഇന്ന് കോളെറൈൻ കോടതിയിൽ ഹാജരാക്കും. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ഇവർക്കെതിരെ കേസ് എടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം ആയിരുന്നു വാഹനാപകടത്തിൽ 40 കാരിയും കണക്റ്റികട്ട് സ്വദേശിയുമായ ആലിസൺ ഐച്ച്‌നർ മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം പോകുകയായിരുന്ന ഇവർക്ക് നേരെ 66 കാരി ഓടിച്ച കാർ പാഞ്ഞുകയറുകയായിരുന്നു. സഹപ്രവർത്തകർ ചേർന്ന് ഇവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഡൊണഗൽ: അയർലന്റിലെ വിവിധ കൗണ്ടികളിൽ ഏർപ്പെടുത്തിയിരുന്ന ഹോസ്‌പൈപ്പ് നിരോധനം നീട്ടി. കൗണ്ടി വെസ്റ്റ്മീത്തിലെ മുള്ളിംഗർ, ഡൊണഗലിലെ മിൽഫോർഡ്, മീത്തിലെ കെൽസ്, ഓൾഡ്കാസിൽ എന്നിവിടങ്ങളിലെ നിരോധനം ആണ് നീട്ടിയത്. പുതിയ നിയന്ത്രണങ്ങൾ ഓഗസ്റ്റിലെ ബാങ്ക് വാരാന്ത്യ അവധിവരെ തുടരും. ഏഴാഴ്ചത്തേയ്ക്ക് കൂടിയാണ് നിരോധനം നീട്ടിയത്. കഴിഞ്ഞ മാസം ആയിരുന്നു കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തിയത്. വരൾച്ചയുടെ പശ്ചാത്തലത്തിലായിരുന്നു നടപടി. ഇപ്പോഴും 21 ഭാഗങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന സ്രോതസ്സുകൾ വരൾച്ചയുടെ വക്കിലാണ്. അതിനാലാണ് നിരോധനം ഉയിസ് ഐറാൻ നീട്ടിയത്.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളത് 300 ലധികം രോഗികൾക്ക്. ഇതിൽ 110 പേർ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ചികിത്സയിൽ കഴിയുന്നത്. ഇന്ന് രാവിലെവരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 378 പേർക്കാണ് കിടക്കകൾ ആവശ്യമായുള്ളത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകിവരികയാണ്. ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷൻ ആണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. എമർജൻസി വിഭാഗത്തിൽ 257 രോഗികളാണ് ബെഡുകൾ കാത്ത് കഴിയുന്നത്. 121 പേർ വാർഡുകളിൽ ചികിത്സയിലാണ്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 66 രോഗികൾക്ക് കിടക്കകൾ ആവശ്യമുണ്ട്. ലെറ്റർകെന്നി യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 26 പേർക്കാണ് കിടക്ക ആവശ്യമുള്ളത്. സ്ലിഗോ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 23 പേർക്കും, സെന്റ് വിൻസെന്റ്‌സ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ 21 പേർക്കും കിടക്കൾ ആവശ്യമാണ്.
ഡബ്ലിൻ: അയർലന്റിലെ ലെയിൻസ്റ്റർ ഹൗസിൽ നിർമ്മിക്കുന്ന സൈക്കിൾ ഷെൽട്ടറിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു. സ്ഥലത്ത് മാൻഹോൾ കണ്ടെത്തിയതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവച്ചത്. 3,36,000 രൂപ ചിലവിട്ട് സൈക്കിൾ ഷെർട്ടർ നിർമ്മിക്കാനുള്ള തീരുമാനം നേരത്തെ വിവാദമായിരുന്നു. മാൻഹോൾ കണ്ടെത്തിയ സാഹചര്യത്തിൽ ഇവിടെ തുടർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ആശങ്കാജനകമാണ്. ഇതേ തുടർന്നാണ് നിർമ്മാണപ്രവർത്തനം നിർത്തിവച്ചത്. വിദഗ്ധരുമായി കൂടിയാലോചിച്ച ശേഷം തുടർനിർമ്മാണ പ്രവർത്തനങ്ങളിൽ തീരുമാനമെടുക്കും. മാൻഹോളും പരിസരവും വളച്ചുകെട്ടി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചുവരിയാണ് അധികൃതർ.
ഡബ്ലിൻ: അയർലന്റിലേക്ക് നിയമവിരുദ്ധമായി വെയിറ്റ് ലോസ് ഉത്പന്നങ്ങൾ കടത്തുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നൂറുകണക്കിന് വെയിറ്റ്‌ലോസ് ഉത്പന്നങ്ങളാണ് റെവന്യൂ വിഭാഗം പിടിച്ചെടുത്തത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സെംപിക്, വെഗോവി, മൗഞ്ചാരോ എന്നീ പേരുകളിലുള്ള ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. ഈ ഉത്പന്നങ്ങളുടെ 85 ഷിപ്‌മെന്റുകൾ എത്തിയതായി റെവന്യൂവകുപ്പ് അറിയിച്ചു. ഇവയ്ക്ക് പുറമേ ടിർസെപറ്റെസ് എന്ന പേരുള്ള ഉത്പന്നങ്ങളും വ്യാപകമായി കടത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ആഴ്ച ഡബ്ലിനിലും മിഡ്‌ലാന്റിലുമായി നടത്തിയ പരിശോധനയിൽ 635 ഉത്പന്നങ്ങളാണ് കണ്ടെത്തിയത്.
ഡബ്ലിൻ: കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഉരുളക്കിഴങ്ങ് കർഷകർക്ക് മുന്നറിയിപ്പ്. ഉരുളക്കിഴങ്ങിൽ വാട്ട രോഗത്തിന് സാദ്ധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് മെറ്റ് ഐറാൻ അറിയിച്ചു. ഇന്നലെ ഉച്ചയ്ക്ക് നിലവിൽവന്ന മുന്നറിയിപ്പ് ശനിയാഴ്ച അർദ്ധരാത്രിവരെ തുടരും. നിലവിലെ കാലാവസ്ഥ ഉരുളക്കിഴങ്ങിലെ വാട്ടരോഗത്തിന് അനൂകലമാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കാർലോ, കാവാൻ, ക്ലെയർ, കോർക്ക്, ഡൊണഗൽ, ഡബ്ലിൻ, ഗാൽവേ, കെറി, കിൽഡെയർ, കിൽകെന്നി, ലൈട്രിം, ലാവോയിസ്, ലിമെറിക്ക്, ലോങ്ഫോർഡ്, ലൗത്ത്, മായോ, മീത്ത്, മോനാഗൻ, ഓഫാലി, റോസ്‌കോൺ, സ്ലൈഗോ, ടിപ്പററി, വാട്ടർഫോർഡ്, വെസ്റ്റ്മീത്ത്, വെക്സ്ഫോർഡ്, വിക്ലോ എന്നീ കൗണ്ടികളിലെ കർഷകർക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ കൗണ്ടികളിലെ കർഷകർ കാലാവസ്ഥാ പ്രവചനങ്ങൾ എപ്പോഴും ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു. രോഗവ്യാപന സാദ്ധ്യതയുള്ളതിനാലും വിളകൾക്ക് നാശം സംഭവിക്കാൻ സാദ്ധ്യതയുള്ളതിനാലും കർഷകർ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടതാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
