ഡബ്ലിൻ: അയർലന്റിൽ ഇന്നും മഴയും വെയിലും കലർന്ന അസ്ഥിര കാലാവസ്ഥ തുടരും. വടക്കൻ മേഖലകളിൽ ഇന്ന് രാവിലെ മുതൽ വെയിലുള്ള തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. ഇതേസമയം തെക്ക് പടിഞ്ഞാറൻ മേഖലയിൽ നേരിയ മഴയും അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ അറിയിച്ചു.
നോർത്ത് ഉൾസ്റ്ററിൽ രാവിലെ നേരിയ മഴ ലഭിക്കും. എന്നാൽ ഉച്ചയോടെ അന്തരീക്ഷം തെളിയും. രാജ്യത്ത് താപനില 17 മുതൽ 20 ഡിഗ്രിവരെ രേഖപ്പെടുത്തുമെന്നും മെറ്റ് ഐറാൻ പറയുന്നു.
Discussion about this post

