- ‘ സിപിഎം എന്നെ തുടർച്ചയായി അവഗണിച്ചു ‘ ; കാരാട്ട് റസാഖ് തിരികെ മുസ്ലിം ലീഗിലേക്ക്
- ടിപ്പററിയിൽ യുവതിയ്ക്ക് നേരെ ആക്രമണം; ഗുരുതര പരിക്ക്
- ഷാനൻ നദിയിൽ നിന്നും കുടിവെള്ളം; ഉയിസ് ഐറാനെതിരെ പ്രതിഷേധം
- ഡെറിയിലെ യുവതിയുടെ മരണം; യുവാവ് അറസ്റ്റിൽ
- ഡൊണഗലിൽ വാഹനാപകടം; കൗമാരക്കാരന് പരിക്ക്
- റോണി ഡെലാനിയുടെ ഭാര്യ അന്തരിച്ചു
- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
Author: sreejithakvijayan
കെറി: കൗണ്ടി കെറിയിൽ വൻ ലഹരിവേട്ട. 1,70,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. സംഭവത്തിൽ 20 വയസ്സുള്ള യുവാവ് അറസ്റ്റിലായി. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു സംഭവം. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ലിസ്റ്റൊവെലിൽ വാഹനപരിശോധന നടത്തുകയായിരുന്നു പോലീസ്. ഇതിനിടെയാണ് 20 കാരന്റെ വാഹനത്തിൽ നിന്നും ലഹരി പിടിച്ചെടുത്തത്. കഞ്ചാവും കൊക്കൈയ്‌നും ആയിരുന്നു കൈവശം ഉണ്ടായിരുന്നത്. ഇന്നലെ രാത്രി ഡബ്ലിനിൽ നിന്നും വൻതോതിൽ പോലീസ് ലഹരിപിടിച്ചെടുത്തിരുന്നു. രണ്ട് ലക്ഷത്തോളം വിലവരുന്ന ലഹരി വസ്തുക്കൾ ആയിരുന്നു പിടിച്ചെടുത്തത്.
ഡബ്ലിൻ: അയർലന്റിൽ മാലിന്യസംസ്‌കരണം കൂടുതൽ കാര്യക്ഷമമാക്കാൻ മാലിന്യസംസ്‌കരണ കമ്പനിയായ പാണ്ട. അടുത്ത വർഷത്തോടെ രാജ്യത്തുടനീളമുള്ള ട്രക്കുകളിൽ കൂടുതൽ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിക്കാനാണ് കമ്പനിയുടെ തീരുമാനം. ശരിയായി മാലിന്യസംസ്‌കരണം നടത്താത്ത വീടുകൾ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമാണ് ഈ സംവിധാനം. നിലവിൽ ഡബ്ലിൻ നഗരത്തിലെ പത്ത് ട്രക്കുകളിൽ ഡിറ്റക്ഷൻ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. അടുത്ത വർഷം ആകുമ്പോഴേയ്ക്കും ഇത് ഇരട്ടിയിലധികം ആക്കാനാണ് തീരുമാനം.
ഡബ്ലിൻ: പീപ്പിൾ ബിഫോർ പ്രോഫിറ്റ് ടിഡി പോൾ മർഫി ഈജിപ്തിൽ പിടിയിൽ. ഗാസയിലേക്കുള്ള യാത്രയ്ക്കിടെയാണ് മർഫിയെയും സംഘത്തെയും ഈജിപ്ത് അധികൃതർ കസ്റ്റഡിയിൽ എടുത്തത്. ടിഡി പിടിയിലായതായി പീപ്പിൾ ബിഫോർ പ്രോഫിറ്റും സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായതിന് ശേഷം ബസിൽ മർഫിയെയും സംഘത്തെയും കെയ്‌റോയിൽ എത്തിച്ചിട്ടുണ്ടെന്നാണ് സൂചന. ഇവിടെ നിന്നും ഇവരെ അയർലന്റിലേക്ക് തിരിച്ച് അയക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഈജിപ്തിലെ എംബസിയുമായി വിദേശകാര്യമന്ത്രാലയം സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്.
ഡബ്ലിൻ: ഇസ്രായേൽ- ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐറിഷ് ജനതയ്ക്ക് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം. ഇസ്രായേലിലേക്കുള്ള യാത്രകൾ ഒഴിവാക്കണം എന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മിസൈൽ ആക്രമണങ്ങൾ തുടരാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. വെബ്‌സൈറ്റ് മുഖാന്തിരമാണ് ജനങ്ങൾക്ക് നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. ഡ്രോൺ, റോക്കറ്റ്, ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങൾക്ക് ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ഇസ്രായേലിലുള്ള ഐറിഷ് ജനങ്ങൾ ഇത്രയും വേഗം സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറണം. ടെൽ അവീവിലും ജെറുസലേമിലും പബ്ലിക് ബോംബ് ഷെൽട്ടറുകൾ ഉണ്ട്. ഇസ്രായേലിന്റെ വടക്ക് ഭാഗത്തേയ്ക്ക്, പ്രത്യേകിച്ച് ലെബനൻ അതിർത്തിയിലേക്ക് അനാവശ്യമായി സഞ്ചരിക്കരുതെന്നും നിർദ്ദേശമുണ്ട്.
ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ കലാപകാരികളുടെ ആക്രമണം തുടരുന്നു. ഇന്നലെ രാത്രിയും പോലീസുകാർക്ക് നേരെ ആക്രമണം ഉണ്ടായി. വാരാന്ത്യത്തിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കാൻ സാദ്ധ്യതയുള്ളതിനാൽ വടക്കൻ അയർലന്റിൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയും പോർട്ട്ഡൗണിൽ വിന്യസിച്ച പോലീസുകാർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവർക്ക് നേരെ അക്രമി സംഘം പെട്രോൾ ബോംബുകൾ എറിയുകയായിരുന്നു. ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: ശാരീരിക ബുദ്ധിമുട്ട് നേരിടുന്ന യാത്രികന് സീറ്റ് നിഷേധിച്ച സംഭവത്തിൽ വിമാനക്കമ്പനി നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. 7,500 യൂറോ നഷ്ടപരിഹാരമായി നൽകണം എന്നാണ് ഡബ്ല്യുആർസി (വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ ) ഉത്തരവിട്ടിരിക്കുന്നത്. എമർജൻസി എക്‌സിറ്റ് നിരയിലെ സീറ്റ് ആയിരുന്നു യാത്രികന് കമ്പനി നിഷേധിച്ചത്. ഡബ്ലിനിൽ നിന്നും ലണ്ടനിലേക്ക് മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനിടെ ആയിരുന്നു യാത്രികന് ദുരനുഭവം ഉണ്ടായത്. വൈകല്യം ഉള്ളതിനാൽ എമർജൻസി എക്‌സിറ്റിൽ അധിക ലെഗ്‌റൂം ഉള്ള സീറ്റ് വേണമെന്ന് യാത്രികൻ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം വിമാനക്കമ്പനി നിഷേധിക്കുകയായിരുന്നു.
ഡബ്ലിൻ: ചെണ്ടക്കളരിയുടെ രണ്ടാമത്തെ ബാച്ചിലേക്ക് രജിസ്ട്രഷൻ ആരംഭിച്ച് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട്. താത്പര്യമുള്ളവർ 0877718318, 0879288851 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. ഡബ്ലിൻ നഗരിയിൽ ഒരു ദശകത്തിന്റെ പാരമ്പര്യം പേറി തലയുയർത്തി നിൽക്കുകയാണ് സപ്തസ്വര ഇൻസ്റ്റിറ്റ്യൂട്ട്. നാളെ (ജൂൺ 15 ) മുതൽ താത്പര്യമുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. ഏഴ് വയസ്സിന് മുകളിലുള്ള കുട്ടികൾക്കും ചെണ്ടക്കളരിയിൽ ചേരാം. വാദ്യകുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി ആശാന്റെയും കലാ നിലയം ഉണ്ണികൃഷ്ണൻ ആശാന്റെയും പ്രിയശിഷ്യനും, വാദ്യസാമ്രാജ്യത്തിലെ ഒട്ടുമിക്ക കുലപതികൾക്കുമൊപ്പം നിരവധി വേദികളിൽ മേളപ്പെരുക്കം തീർത്ത അഗ്രഗണ്യനുമായ പൂഞ്ഞാർ രാധാകൃഷ്ണനാണ് ഇൻസ്റ്റിറ്റ്യൂട്ടിലെ ചെണ്ടക്കളരിക്ക് നേതൃത്വം നൽകുന്നത്.
ബെൽഫാസ്റ്റ്: കൗണ്ടി ആൻഡ്രിമിലെ ബാലിമെനയിൽ തുടരുന്ന കലാപവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. കലാപം ആസൂത്രണം ചെയ്യാൻ അക്രമിസംഘം ഫേസ്ബുക്ക് ഗ്രൂപ്പുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ വിവരം. ഹോപ്പ് ആൻഡ് കറേജ് കളക്ടീവ് (എച്ച് & സിസി) ആണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ടത്. ബാലിമെനയിൽ കലാപം ഏകോപിപ്പിക്കുന്നതിന് വേണ്ടി ബാലിമെന റിയാക്ഷൻ ഗ്രൂപ്പ് എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജ് നിലവിലുണ്ട്. ഇതിനോട് ചേർന്നുള്ള ഗ്രൂപ്പിലാണ് ആസൂത്രണം. 2023 നവംബറിലാണ് ഈ ഫേസ്ബുക്ക് പേജ് ആരംഭിച്ചിട്ടുള്ളത്. 2024 ഓഗസ്റ്റ് വരെ ഈ ഫേസ്ബുക്ക് പേജ് ആക്ടീവ് ആയിരുന്നു. എന്നാൽ ഇതിന് ശേഷം കഴിഞ്ഞ ആഴ്ചവരെ ഈ പേജ് നിഷ്‌ക്രിയം ആയിരുന്നു. 5,000 പേരാണ് ഈ പേജ് പിന്തുടരുന്നത്. 72 മണിക്കൂർ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് എച്ച്& സിസി ഈ വിവരങ്ങൾ പുറത്തുവിട്ടത്. നിരീക്ഷണ വേളയിൽ വർഗ്ഗീയതയും കലാപവും പ്രോത്സാഹിപ്പിക്കുന്ന നിരവധി കമന്റുകൾ പേജിൽ പ്രത്യക്ഷപ്പെട്ടതായും എച്ച്& സിസി പറയുന്നു.
ഡബ്ലിൻ: അമേരിക്കൻ വനിത ആനി മക്കാരിക്കിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ പോലീസ് വിട്ടയച്ചു. ചോദ്യം ചെയ്യൽ പൂർത്തിയായതിന് പിന്നാലെയാണ് 60 കാരനെ വിട്ടയച്ചത്. ഇയാൾക്കുമേൽ കുറ്റങ്ങൾ ചുമത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു. 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വകുപ്പ് പ്രകാരം ആണ് 60 കാരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്ത ഇയാളെ വൈകീട്ടോടെ തന്നെ വിട്ടയക്കുകയായിരുന്നു. അതേസമയം മക്കാരിക്കിന്റെ മരണത്തിൽ ഊർജ്ജിത അന്വേഷണവുമായി മുന്നോട്ട് പോകുകയാണ് പോലീസ്. ഇന്നലെ കഡാവർ നായയെ എത്തിച്ച് മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമിച്ചിരുന്നു.
ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 1,19,000 യൂറോ വിലവരുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വെസ്റ്റ് ഡബ്ലിനിലെ ഫിൻഗൽസിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഡബ്ലിൻ ക്രൈം റെസ്‌പോൺസ് ടീമാണ് പരിശോധന നടത്തിയത്. ഇതിൽ 1,14,940 യൂറോ വിലവരുന്ന ഹെർബൽ കഞ്ചാവും, 3,010 യൂറോ വിലവരുന്ന കൊക്കെയ്‌നും 1,500 യൂറോ വിലവരുന്ന കെറ്റാമിനും ആണ് പിടിച്ചെടുത്തത് . ഇതിന് പുറമേ 9,500 യൂറോയും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ 20 കാരൻ പോലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 2 പ്രകാരമുള്ള കുറ്റങ്ങൾ ചുമത്തി.
Subscribe to Updates
Get the latest creative news from FooBar about art, design and business.
