ഡബ്ലിൻ: ഡബ്ലിനിലെ സ്കൂളിൽ ഓട്ടിസം വിദ്യാർത്ഥികൾക്കായുള്ള ക്ലാസുകൾ ആരംഭിക്കുന്നതിൽ കാലാതാമസം. പാരിഷ് ഹാളിനെ ചൊല്ലിയുള്ള തർക്കങ്ങളെ തുടർന്നാണ് ഓട്ടിസം ബാധിച്ച കുട്ടികൾക്കായുള്ള പ്രത്യേക ക്ലാസുകൾ മുടങ്ങിയത്. ഒരു ഡസനോളം കുട്ടികളെയാണ് ഇത് ബാധിച്ചിരിക്കുന്നത്.
ഡ്രംകോൺഡ്രയിലെ കോർപ്പസ് ക്രിസ്റ്റി ഇന്റർനാഷണൽ സ്കൂളിലാണ് ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്കായി ക്ലാസുകൾ ഒരുക്കുന്നത്. ക്ലാസ് മുറികൾ ഒഴിവില്ലാത്തതിനാൽ പാരിഷ്ഹാളിൽ ക്ലാസുകൾ സംഘടിപ്പിക്കാനാണ് തീരുമാനം. എന്നാൽ ഇതിന് കമ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും എതിർപ്പ് ഉയരുന്നുണ്ട്. പാരിഷ്ഹാളിന് കേടുപാടുകൾ ഉള്ളതിനാൽ പുതുക്കിപ്പണിയേണ്ടതുണെന്നാണ് ഇവർ പറയുന്നത്.
Discussion about this post

