ടിപ്പററി: ടിപ്പററിയിലെ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സന്ദർശനം നടത്തി കത്തോലിക്ക ബിഷപ്പ് അൽഫോൺസ് കള്ളിനാൻ. ആദ്യമായിട്ടാണ് ഒരു കത്തോലിക്ക ബിഷപ്പ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയം സന്ദർശിക്കുന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനത്തിൽപ്പെട്ടതും സ്വന്തമായി വാങ്ങി വിശുദ്ധ മൂറോൻ കൂദാശ നിർവഹിക്കപ്പെട്ടതുമായ ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയാണ് ടിപ്പററിയിലേത്.
പള്ളിയിലെ ആരാധനയും മറ്റ് ക്രമീകരണങ്ങളും അദ്ദേഹം മനസിലാക്കി. കേരളത്തിൽ നിന്നും എത്തിച്ച എട്ടടി ഉയരവും 125 കിലോ ഭാരമുള്ളതുമായ നിലവിളക്കും അതിന് മുകളിലായുള്ള പേർഷ്യൻ കുരിശും അദ്ദേഹം ദർശിച്ചു. ഇവ അത്ഭുതപ്പെടുത്തുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post

