- രണ്ട് വർഷത്തിനിടെ നാലിരട്ടിയായി; അയർലൻഡിൽ ദയാവധത്തിന് ഇരയാക്കുന്ന നായ്ക്കളുടെ എണ്ണത്തിൽ വർധന
- വടക്കൻ അയർലൻഡിൽ തണുപ്പ്
- നോമ്പുകാല ധ്യാനം നാളെയും മറ്റെന്നാളും
- ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു
- ഇന്ധനവില വർധനവ് നിർമ്മാണ മേഖലയിലെ ചിലവ് കൂട്ടും; മുന്നറിയിപ്പ്
- ബാൽക്കണിയിൽ നിന്നും വീണ് പരിക്കേറ്റ സംഭവം; ആൺകുട്ടിയും ആശുപത്രി വിട്ടു
- മൂന്ന് മണിക്കൂർ നീണ്ട പരിശ്രമം; കിണറ്റിൽ വീണ നായയെ രക്ഷിച്ചു
- ടിപ്പററിയിലെ ആക്രമണം; യുവതിയുടെ വിവരങ്ങൾ പുറത്ത്
Author: sreejithakvijayan
ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന് വേദിയായി ഡബ്ലിൻ. ഞായറാഴ്ച സിറ്റി സെന്ററിൽ ആയിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇതിന് തൊട്ട് പിന്നാലെ കുടിയേറ്റത്തെ അനുകൂലിക്കുന്ന സംഘടനയിലെ പ്രവർത്തകരും പ്രതിഷേധവുമായി നഗരത്തിൽ സംഘടിച്ചു. ഇന്നലെ രാവിലെയായിരുന്നു കുടിയേറ്റ വിരുദ്ധ പ്രതിഷേധ പ്രകടനം നടന്നത്. സിറ്റി സെന്ററിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നും കസ്റ്റം ഹൗസ് ക്വേയിലേക്ക് മാർച്ച് നടത്തി. അയർലന്റ് പതാകയും കയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. അയർലന്റ് നിറഞ്ഞുവെന്നും, അയർലന്റിനെ വീണ്ടും മികച്ചതാക്കാമെന്നുമുള്ള മുദ്രാവാക്യങ്ങളും അവർ മുഴക്കി. ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ഗ്രൂപ്പ്‌സ് പ്രവർത്തകർ നഗരത്തിൽ ഒത്തുകൂടി. ഇരു കൂട്ടരുടെയും പ്രതിഷേധ പ്രകടനങ്ങൾ ഒ കോണൽ സ്ട്രീറ്റിൽവച്ച് പരസ്പരം കണ്ടുമുട്ടി.
ബെൽഫാസ്റ്റ്: ബാലിമെനയിൽ യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 20 വയസ്സുള്ള യുവാവിനെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ആക്രമണത്തിന് ഇരയായ വ്യക്തി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയോടെയായിരുന്നു നഗരത്തിൽ നിന്നും ഇയാളെ കസ്റ്റഡിയിൽ എടുത്തത്. നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതിന് ശേഷം ഇയാളെ കോടതിയിൽ ഹാജരാക്കും. വധശ്രമമുൾപ്പെടെയുള്ള ക്രിമിനൽ കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു 20 കാരൻ യുവാവിനെ ആക്രമിച്ചത്. സംഭവത്തിന് പിന്നാലെ ബാലിമെന സ്ട്രീറ്റ് പോലീസ് അടച്ചു.
ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബെൽഫാസ്റ്റ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെയാണ് ഇയാളെ ഹാജരാക്കുക. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്. ഭീകരവാദ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്‌ഫോടക വസ്തു കൈവശം സൂക്ഷിക്കൽ, പ്രയോഗിക്കൽ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക ലക്ഷ്യമിട്ട് സ്‌ഫോടക വസ്തു പ്രയോഗിക്കൽ, കുറ്റകരമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
ഡബ്ലിൻ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിച്ചു. 15 പേരെയാണ് ഇസ്രായേലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അയർലന്റിന്റെ പെട്ടെന്നുള്ള നീക്കം. ഓസ്ട്രിയൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു ഇവരെ മാറ്റിയത്. വരും ദിവസങ്ങളിൽ ഇവരെ സുരക്ഷിതമായി അയർലന്റിൽ എത്തിക്കും. സംഘർഷം കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ആളുകളെ മാറ്റിയത്.
ലിമെറിക്ക്: കോർക്ക്- ലിമെറിക്ക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിൽ ഇരുചക്രവാഹന യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. വാഹനത്തിൽ പോകുന്നതിനിടെ അദ്ദേഹത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. 50 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഡൗൺ: കൗണ്ടി ഡൗണിൽ വടിവാൾ ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവരുടെ ആക്രമണത്തിന് ഇരയായ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ന്യൂകാസിലെ ടിപ്പററി ലെയ്ൻ മേഖലയിലായിരുന്നു സംഭവം. ആക്രമണത്തിൽ ഇരയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ഇയാളെ ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ 30 ഉം 60 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. കൊലക്കുറ്റമുൾപ്പെടെ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
ഡബ്ലിൻ: ലിയോ മാർപ്പാപ്പയ്ക്ക് ജിഎഎ ജേഴ്‌സി സമ്മാനിച്ച് അയർലന്റിൽ നിന്നുള്ള സംഘം. സ്‌പോർട്‌സ് ജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പൊതുസദസ്സിനിടെ ആയിരുന്നു ജേഴ്‌സി കൈമാറിയത്. ലിയോ മാർപ്പാപ്പ ജേഴ്‌സി സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അയർലന്റിൽ നിന്നുള്ള കാതറിൻ ഹാലിന, നിയാം റയാൻ എന്നിവരും ന്യൂയോർക്ക് സ്വദേശിനിയായ കാറ്റി മൊളോയും പ്രതികരിച്ചു. മൂന്ന് പേരും റോം ഹൈബർണിയ ഗാലിക് അത്ലറ്റിക് അസോസിയേഷന്റെ അംഗങ്ങളാണ്. വർഷങ്ങളായി ഇവർ റോമിലാണ് താമസം.
ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമിച്ച സംഭവത്തിലെ പ്രതിയ്‌ക്കെതിരെ കർശന നടപടിയുമായി പോലീസ്. പ്രതിയ്‌ക്കെതിരെ തീവ്രവാദ നിയമത്തിലെ വകുപ്പുകൾ ചുമത്തി. ഈ നിയമപ്രകാരമാണ് 34 കാരനായ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്രാർത്ഥന പുരോഗമിക്കുന്നതിനിടെ ഇയാൾ സെന്ററിനുള്ളിലക്ക് സ്‌ഫോട വസ്തു എറിയുകയായിരുന്നു.
വെസ്റ്റ്മീത്ത്: അത്‌ലോണിനെ അയർലന്റിലെ ആദ്യ ഹരിത നഗരമാക്കുന്നതിനുള്ള ബ്ലൂ പ്രിന്റ് പുറത്ത്. ബാലിമോർ ഗ്രൂപ്പിന്റെ സിഇഒ സീൽ മുൽറിയൻ ആണ് ബ്ലൂപ്രിന്റ് പ്രസദ്ദീകരിച്ചത്. 2040 ആകുമ്പോഴേയ്ക്കും അത്‌ലോണിനെ ഹരിത നഗരം ആക്കുകയാണ് ലക്ഷ്യം. ദി ബിസിനസ് പോസ്റ്റിന് നൽകിയ അഭിമുഖത്തിനിടെയാണ് സീൻ മുൽറിയൻ ബ്ലൂ പ്രിന്റ് പുറത്തുവിട്ടത്. അഭിമുഖത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കി കൊണ്ടുള്ള പ്രത്യേക ഗ്രാമവും മറ്റ് സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് പദ്ധതി.
ബെൽഫാസ്റ്റ്: ബാലിമെനയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ബാലിമെന സ്ട്രീറ്റ് അടച്ചുപൂട്ടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്പ്രിംഗ്‌വെല്ലിലെ ഗ്രൗസ് ബാർ ആന്റ് റെസ്‌റ്റോറന്റിൽ ആയിരുന്നു സംഭവം. വടക്കൻ അയർലന്റിൽ കഴിഞ്ഞ രണ്ടാഴ്ചയായി നീളുന്ന കലാപത്തിന്റെ തുടർച്ചയാണ് രാവിലെയുണ്ടായ ആക്രമണം എന്നാണ് സൂചന. ഇതേ തുടർന്നാണ് സ്ട്രീറ്റ് അടച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി പ്രദേശത്ത് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
