ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമിച്ച സംഭവത്തിലെ പ്രതിയ്ക്കെതിരെ കർശന നടപടിയുമായി പോലീസ്. പ്രതിയ്ക്കെതിരെ തീവ്രവാദ നിയമത്തിലെ വകുപ്പുകൾ ചുമത്തി. ഈ നിയമപ്രകാരമാണ് 34 കാരനായ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്.
രാത്രി 10 മണിയോടെയായിരുന്നു സംഭവം. പ്രാർത്ഥന പുരോഗമിക്കുന്നതിനിടെ ഇയാൾ സെന്ററിനുള്ളിലക്ക് സ്ഫോട വസ്തു എറിയുകയായിരുന്നു.
Discussion about this post

