ബെൽഫാസ്റ്റ്: ബാലിമെനയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ബാലിമെന സ്ട്രീറ്റ് അടച്ചുപൂട്ടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.
സ്പ്രിംഗ്വെല്ലിലെ ഗ്രൗസ് ബാർ ആന്റ് റെസ്റ്റോറന്റിൽ ആയിരുന്നു സംഭവം. വടക്കൻ അയർലന്റിൽ കഴിഞ്ഞ രണ്ടാഴ്ചയായി നീളുന്ന കലാപത്തിന്റെ തുടർച്ചയാണ് രാവിലെയുണ്ടായ ആക്രമണം എന്നാണ് സൂചന. ഇതേ തുടർന്നാണ് സ്ട്രീറ്റ് അടച്ചത്.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി പ്രദേശത്ത് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്.
Discussion about this post

