ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ വെയിലുള്ള കാലാവസ്ഥയ്ക്ക് അവസാനം. വരും ദിവസങ്ങളിൽ വീണ്ടും തണുപ്പുള്ള കാലാവസ്ഥ അനുഭവപ്പെടുമെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. മഴയും കാറ്റും മഞ്ഞ് വീഴ്ചയും അനുഭവപ്പെടും.
വടക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള തണുത്തകാറ്റാണ് താപനിലയിൽ മാറ്റം കൊണ്ടുവരുന്നത്. ഇതേ തുടർന്ന് ഉയർന്ന മേഖലകളിൽ മഞ്ഞ് വീഴ്ചയും ശക്തമായ തണുപ്പും അനുഭവപ്പെടും. കാറ്റിനും സാധ്യതയുണ്ട്. ഇന്ന് 11 ഡിഗ്രി സെൽഷ്യസ് ആയിരിക്കും പരമാവധി അനുഭവപ്പെടുന്ന അന്തരീക്ഷ താപനില.
Discussion about this post

