ഡബ്ലിൻ: ഡബ്ലിൻ സിറോ മലബാർസഭ ബ്രേ ഹെഡിലേക്ക് കുരിശിന്റെ വഴി നടത്തുന്നു. വലിയ നോമ്പിലെ നാൽപ്പതാം വെള്ളിയാഴ്ചയായ മാർച്ച് 27ന് ആണ് പരിപാടി. അന്നേ ദിവസം വൈകീട്ട് 4.45 ന് ബ്രേ ഹെഡ് കാർപാർക്കിംഗിൽ നിന്നും തീർത്ഥാടനം ആരംഭിക്കും.
സിറോ മലബാർസഭയുടെ എല്ലാ കുർബാന സെന്ററുകളും സംയുക്തമായിട്ടാണ് കുരിശിന്റെ വഴി സംഘടിപ്പിക്കുന്നത്. തീർത്ഥാടനത്തിന് മുന്നോടിയായി വെളളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയ്ക്ക് ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിൽ വച്ച് വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
Discussion about this post

