- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ഡൊണഗൽ: ഡൊണഗലിലെ ക്രീസ്ലോയിൽ പുതിയ പെട്രോൾ സ്‌റ്റേഷന് അനുമതി നൽകാതെ ആസൂത്രണ ബോർഡ്. പെട്രോൾ സ്‌റ്റേഷനുമായി ബന്ധപ്പെട്ട പദ്ധതി നയങ്ങളുമായി ചേർന്ന് പോകാത്ത പശ്ചാത്തലത്തിലാണ് അനുമതി നിഷേധിച്ചത്. 10 പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനം ഉണ്ടായ പ്രദേശത്താണ് പുതിയ പെട്രോൾ സ്‌റ്റേഷന് അനുമതി തേടിയിരിക്കുന്നത്. വിവോ ഷെൽ ലിമിറ്റഡാണ് പെട്രോൾ സ്‌റ്റേഷൻ സ്ഥാപിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഡൊണഗൽ കൗണ്ടി കൗൺസിൽ കമ്പനിയ്ക്ക് അനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു ആസൂത്രണ ബോർഡിനെ സമീപിച്ചത്. അതേസമയം പെട്രാൾ സ്റ്റേഷൻ ആരംഭിക്കാനുള്ള തീരുമാനത്തിനെതിരെ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾ രംഗത്ത് എത്തിയിട്ടുണ്ട്. 2022 ഒക്ടോബറിൽ ആയിരുന്നു ഇവിടെ സ്‌ഫോടനം ഉണ്ടായത്.
ഡണ്ടൽക്ക്: ലൗത്തിൽ വൻ കഞ്ചാവ് വേട്ട. 1,30,000 രൂപയുടെ കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് 20 കാരനെ പിടികൂടിയിട്ടുണ്ട്. ലൗത്തിലെ ഡണ്ടൽക്കിൽ ആണ് സംഭവം. കഞ്ചാവ് ചെടികളും ഉണങ്ങിയ കഞ്ചാവും ആണ് പിടിച്ചെടുത്തത്. 126 കഞ്ചാവ് ചെടികൾ പിടിച്ചെടുത്തവയിൽ ഉണ്ടായിരുന്നു. ഇതിന് 1,00800 യൂറോ വിലവരും. 34,000 യൂറോ വിലവരുന്ന ഉണങ്ങിയ കഞ്ചാവും പിടിച്ചെടുത്തു. വിൽപ്പനയ്ക്ക് വേണ്ടി പാക്കറ്റുകളാക്കിയ നിലയിൽ ആയിരുന്നു ഇത്.
മീത്ത്: കൗണ്ടി മീത്തിൽ നദിയിൽ കാണാതായ ആൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലെയ്ടൗണിലെ നാനി നദിയിൽ കാണാതായ കുട്ടിയുടെ മൃതദേഹം ആണ് രാത്രിയോടെ കണ്ടെടുത്തത്. പോസ്റ്റ്‌മോർട്ടത്തിനായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് 6.15 ഓടെ ആയിരുന്നു സംഭവം. നീന്തുന്നതിനിടെ കുട്ടി അവശനാകുകയായിരുന്നു. ഇതോടെയാണ് വെള്ളത്തിൽ കുടുങ്ങിയത്. വിവരം അറിഞ്ഞ് കോസ്റ്റ്ഗാർഡിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചെങ്കിലും ഫലമുണ്ടായില്ല. കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
ഡബ്ലിൻ: ഇസ്രായേലിൽ നിന്നും ഇറാനിൽ നിന്നുമുള്ള അയർലന്റ് പൗരന്മാരെ തിരികെ എത്തിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ച് അയർലന്റ്. സംഘർഷം അതിശക്തമാകുന്ന പശ്ചാത്തലത്തിലാണ് ഐറിഷ് പൗരന്മാരെ സുരക്ഷിതമായി തിരികെ എത്തിക്കുന്നത്. ഇറാനിലെ ഐറിഷ് പൗരന്മാരെ ജോർദാനിലേക്കോ അസർബൈജാനിലേക്കോ എത്തിച്ച് ഇവിടെ നിന്നും അയർലന്റിലേക്ക് കൊണ്ടുവരികയാണ് പദ്ധതി. അസർബൈജാൻ റൂട്ട് ആയിരിക്കും അയർലന്റിലുള്ളവരെ മാറ്റാനായി തിരഞ്ഞെടുക്കുക. ഏറ്റവും നല്ലതാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ഡബ്ലിൻ: അയർലന്റിൽ വീണ്ടും റെക്കോർഡ് താപനില. ഇന്നലെ റോസ്‌കോമൺ കൗണ്ടിയിൽ താപനില 29 ഡിഗ്രി പിന്നിട്ടു. മൗണ്ട് ദില്ലനിൽ 29.6 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില. 2018 ന് ശേഷം ആദ്യമായിട്ടാണ് താപനില 29 ഡിഗ്രിയിൽ എത്തുന്നത്. ഇന്നലെ പലയിടങ്ങളിലും താപനില 27 ഡിഗ്രിയ്ക്ക് മുകളിൽ രേഖപ്പെടുത്തി. ഡൊണൽ, സ്ലിഗോ, മയോ, വെസ്റ്റ്മീത്ത് എന്നിവിടങ്ങളിൽ 28 ഡിഗ്രി സെൽഷ്യസ് ആയിരുന്നു ഇന്നലെ രേഖപ്പെടുത്തിയ താപനില.
ഡബ്ലിൻ: ടെഹ്‌റാനിലെ എംബസി അടച്ച്പൂട്ടാൻ തീരുമാനിച്ച് അയർലന്റ്. ഇസ്രായേൽ – ഇറാൻ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ സൈമൺ ഹാരിസ് ആണ് ഇക്കാര്യം അറിയിച്ചത്. അടച്ച്പൂട്ടലിന് മുന്നോടിയായി ഉദ്യോഗസ്ഥരെ ടെഹ്‌റാനിൽ നിന്നും മാറ്റിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സംഘർഷം ശക്തമാകാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കൂടിയാണ് അയർലന്റിന്റെ ധ്രുദഗതിയിലുള്ള നീക്കം. സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ വിദേശകാര്യവകുപ്പ് കാര്യക്ഷമമായ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം അയവില്ലാതെ തുടരുന്നു. ഇന്ന് രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 342 രോഗികളാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. ഇവർക്ക് ട്രോളികളിൽ ചികിത്സ നൽകുന്നുണ്ട്. ഐറിഷ് നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് ഓർഗനൈസേഷനാണ് (ഐഎൻഎംഒ) ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് ഏറ്റവും കൂടുതൽ രോഗികൾക്ക് കിടക്കകൾ ആവശ്യമായുള്ളതെന്ന് ഐഎൻഎംഒ അറിയിച്ചു. ഇവിടെ 67 പേരാണ് കിടക്കകൾക്കായി കാത്തിരിക്കുന്നത്. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 51 പേരും സ്ലിഗോ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ 29 പേരും കിടക്കകൾ ഇല്ലാതെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
കോർക്ക്: യൂറോപ്പിലെ ഏറ്റവും മികച്ച പ്രാദേശിക വിമാനത്താവളമെന്ന നേട്ടം കൈവരിച്ച് കോർക്ക് വിമാനത്താവളം. ഈ വർഷത്തെ എയർപർട്ട് കൗൺസിൽ ഇന്റർനാഷണൽ യൂറോപ്പ് ബെസ്റ്റ് എയർപോർട്ട് പുരസ്‌കാരം (5 മില്യൺ യാത്രികരിൽ താഴെ ) കോർക്ക് വിമാനത്താവളം സ്വന്തമാക്കി. മൂന്നാം തവണയാണ് മികച്ച വിമാനത്താവളത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്. അയർലന്റിൽ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിമാനത്താവളം ആണ് കോർക്കിലേത്. യാത്രികരുടെ അനുഭവം, പ്രവർത്തനക്ഷമത, വികസനം. സ്ഥിരത, പുതുമ എന്നിവ അടിസ്ഥാനമാക്കിയാണ് പുരസ്‌കാര നിർണയം. മികച്ച പ്രവർത്തനം ആയതിനാൽ യാത്രികർ കൂടുതലായി യാത്രകൾക്ക് തിരഞ്ഞെടുക്കുന്നത് കോർക്ക് വിമാനത്താവളം ആണ്. കഴിഞ്ഞ വർഷം 3.2 മില്യൺ യാത്രികരാണ് കോർക്ക് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. 2023 നെ അപേക്ഷിച്ച് വിമാനയാത്രികരുടെ എണ്ണത്തിൽ 10 ശതമാനത്തിന്റെ വർദ്ധനവ് കഴിഞ്ഞ വർഷം ഉണ്ടായി. ഇതിന് മുൻപ് 2017 ലും 2019 ലും ആയിരുന്നു കോർക്ക് വിമാനത്താവളത്തിന് ഈ നേട്ടം ലഭിച്ചത്.
ലിമെറിക്ക്: ലിമെറിക്കിൽ വൻ ലഹരിവേട്ട. മൂന്ന് മില്യൺ യൂറോ വിലവരുന്ന കഞ്ചാവ് പിടികൂടി. സംഭവത്തിൽ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി പിടികൂടിയത്. റവന്യൂ കസ്റ്റംസ് സർവീസ്, ഗാർഡ നാഷണൽ ഡ്രഗ്‌സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോ (ജിഎൻഡിഒസിബി), ലിമെറിക്ക് ഡിവിഷണൽ ഡ്രഗ്‌സ് യൂണിറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. ഇതിൽ 147 കിലോ കഞ്ചാവ് ആയിരുന്നു പിടിച്ചെടുത്തത്.
ആൻഡ്രിം: ആൻഡ്രിമിൽ ബോട്ട് മറിഞ്ഞ് അപകടം. ബോട്ടിൽ ഉണ്ടായിരുന്ന 9 കുട്ടികളെയും മുതിർന്ന വ്യക്തിയെയും രക്ഷിച്ചു. ആൻഡ്രിമിലെ കാരിക്ക്‌ഫെർഗസിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. കുട്ടികളുമായി സഞ്ചരിക്കുന്നതിനിടെ കാരിക്ക് മറീനയ്ക്ക് സമീപമായിട്ടായിരുന്നു ബോട്ട് മറിഞ്ഞത്. രാത്രി 9.14 ഓടെ ഇത് സംബന്ധിച്ച വിവരം കോസ്റ്റ് ഗാർഡിന് ലഭിച്ചു. ഉടനെ കോസ്റ്റ്ഗാർഡ് അംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. 9 കുട്ടികളും സുരക്ഷിതരാണ്. മുതിർന്ന വ്യക്തിയ്ക്ക് പരിക്കുള്ളതിനാൽ ആശുപത്രിയിൽ ചികിത്സയിലാണ്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
