ഒഫാലി: കൗണ്ടി ഒഫാലിയിൽ കിണറ്റിൽ വീണ നായയെ രക്ഷിച്ചു. മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് നായയെ പുറത്ത് എത്തിച്ചത്. ബിറിലെ ഓക്സ്മാൻടൗൺ മാളിന് സമീപം ആയിരുന്നു സംഭവം. പരിക്കേറ്റ നായയ്ക്ക് ആവശ്യമായ ചികിത്സ നൽകി.
ഉടമയ്ക്കൊപ്പം നടക്കാൻ ഇറങ്ങിയതായിരുന്നു മൂന്ന് വയസ്സ് പ്രായമുള്ള ബ്രൂ എന്ന നായ . ഇതിനിടെ വഴി തെറ്റി കിണറ്റിൽ വീഴുകയായിരുന്നു. ബ്രൂവിനെ കാണാനില്ലെന്ന് വ്യക്തമായതോടെ ഉടമ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചു. ഒഫാലി ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിൽ നിന്നും ലാവോയിസിൽ നിന്നും ഉള്ള അംഗങ്ങൾ എത്തിയാണ് നായയെ രക്ഷിച്ചത്.
Discussion about this post

