ബെൽഫാസ്റ്റ്: സെന്റ് തോമസ് സിറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ ഈ വർഷത്തെ നോമ്പുകാല ധ്യാനം നാളെയും മറ്റെന്നാളും ( മാർച്ച് 24, 25 ) നടക്കും. ബെൽഫാസ്റ്റിലെ സെന്റ് ബെനെടെറ്റ് ദേവാലയത്തിലാണ് ധ്യാനം സംഘടിപ്പിക്കുന്നത്. ധ്യാന ശുശ്രൂഷകൾക്ക് ഫാ. ജോസഫ് പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും.
രണ്ട് ദിവസങ്ങളിലും വൈകീട്ട് അഞ്ച് മണിയ്ക്കാണ് ധ്യാനം ആരംഭിക്കുക. വിശുദ്ധ കുർബാനയോടെയാകും ധ്യാനത്തിന് തുടക്കം ആകുക. രാത്രി 9 മണിവരെ ധ്യാന ശുശ്രൂഷകൾ തുടരും. ഇതിന് പുറമേ ആണ്ട് കുമ്പസാരത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Discussion about this post

