ഡബ്ലിൻ: കുടിയേറ്റ വിരുദ്ധ പ്രതിഷേധത്തിന് വേദിയായി ഡബ്ലിൻ. ഞായറാഴ്ച സിറ്റി സെന്ററിൽ ആയിരുന്നു പ്രതിഷേധക്കാർ ഒത്തുകൂടിയത്. ഇതിന് തൊട്ട് പിന്നാലെ കുടിയേറ്റത്തെ അനുകൂലിക്കുന്ന സംഘടനയിലെ പ്രവർത്തകരും പ്രതിഷേധവുമായി നഗരത്തിൽ സംഘടിച്ചു.
ഇന്നലെ രാവിലെയായിരുന്നു കുടിയേറ്റ വിരുദ്ധ പ്രതിഷേധ പ്രകടനം നടന്നത്. സിറ്റി സെന്ററിൽ ഒത്തുകൂടിയ പ്രതിഷേധക്കാർ ഗാർഡൻ ഓഫ് റിമെമ്പറൻസിൽ നിന്നും കസ്റ്റം ഹൗസ് ക്വേയിലേക്ക് മാർച്ച് നടത്തി. അയർലന്റ് പതാകയും കയ്യിലേന്തിയായിരുന്നു പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. അയർലന്റ് നിറഞ്ഞുവെന്നും, അയർലന്റിനെ വീണ്ടും മികച്ചതാക്കാമെന്നുമുള്ള മുദ്രാവാക്യങ്ങളും അവർ മുഴക്കി.
ഇതിന് പിന്നാലെ ഉച്ചയ്ക്ക് ഒന്നരയോടെ യുണൈറ്റഡ് എഗൈൻസ്റ്റ് റേസിസം ഗ്രൂപ്പ്സ് പ്രവർത്തകർ നഗരത്തിൽ ഒത്തുകൂടി. ഇരു കൂട്ടരുടെയും പ്രതിഷേധ പ്രകടനങ്ങൾ ഒ കോണൽ സ്ട്രീറ്റിൽവച്ച് പരസ്പരം കണ്ടുമുട്ടി.

