ബെൽഫാസ്റ്റ്: ഇസ്ലാമിക് സെന്റർ ആക്രമണ കേസിലെ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. ബെൽഫാസ്റ്റ് മജിസ്ട്രേറ്റ് കോടതി മുൻപാകെയാണ് ഇയാളെ ഹാജരാക്കുക. വെള്ളിയാഴ്ചയാണ് ഇയാൾ ഇസ്ലാമിക് സെന്ററിന് നേരെ ആക്രമണം നടത്തിയത്.
ഭീകരവാദ നിയമപ്രകാരം ആണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. സ്ഫോടക വസ്തു കൈവശം സൂക്ഷിക്കൽ, പ്രയോഗിക്കൽ, മറ്റുള്ളവരുടെ ജീവൻ അപായപ്പെടുത്തുക ലക്ഷ്യമിട്ട് സ്ഫോടക വസ്തു പ്രയോഗിക്കൽ, കുറ്റകരമായ നാശനഷ്ടങ്ങൾ സൃഷ്ടിക്കൽ എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് ഇയാൾക്ക് മേൽ ചുമത്തിയിട്ടുള്ളത്.
Discussion about this post

