ഡബ്ലിൻ: ഇറാൻ- ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലിൽ നിന്നും ഐറിഷ് പൗരന്മാരെ ഒഴിപ്പിച്ചു. 15 പേരെയാണ് ഇസ്രായേലിൽ നിന്നും സുരക്ഷിത സ്ഥാനത്തേയ്ക്ക് മാറ്റിയത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയതിന് തൊട്ട് പിന്നാലെയാണ് അയർലന്റിന്റെ പെട്ടെന്നുള്ള നീക്കം.
ഓസ്ട്രിയൻ സർക്കാരിന്റെ സഹായത്തോടെയായിരുന്നു ഇവരെ മാറ്റിയത്. വരും ദിവസങ്ങളിൽ ഇവരെ സുരക്ഷിതമായി അയർലന്റിൽ എത്തിക്കും. സംഘർഷം കൂടുതൽ ശക്തമാകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ആളുകളെ മാറ്റിയത്.
Discussion about this post

