ഡൗൺ: കൗണ്ടി ഡൗണിൽ വടിവാൾ ആക്രമണം. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. ഇവരുടെ ആക്രമണത്തിന് ഇരയായ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ന്യൂകാസിലെ ടിപ്പററി ലെയ്ൻ മേഖലയിലായിരുന്നു സംഭവം.
ആക്രമണത്തിൽ ഇരയുടെ മുഖത്തും കൈകളിലും കാലുകളിലും പരിക്കേറ്റിട്ടുണ്ട്. കൊലപ്പെടുത്തുക ലക്ഷ്യമിട്ടായിരുന്നു ഇയാളെ ആക്രമിച്ചത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ 30 ഉം 60 ഉം വയസ്സ് പ്രായമുള്ളവരാണ് അറസ്റ്റിലായത്. കൊലക്കുറ്റമുൾപ്പെടെ ഇവർക്ക് മേൽ ചുമത്തിയിട്ടുണ്ട്.
Discussion about this post

