- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
ന്യൂറി: ന്യൂറിയിൽ വീട്ടിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് 50 കാരിയ്ക്ക് ദാരുണാന്ത്യം. കില്ലേവിയെ ബെയേർണ പാർക്ക് പ്രദേശത്ത് ആയിരുന്നു സംഭവം. തീപിടിത്തത്തിൽ പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.40 ഓടെയായിരുന്നു സംഭവം. പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തുകയായിരുന്നു. തീ അണച്ചപ്പോഴേയ്ക്കും സ്ത്രീ മരിച്ചിരുന്നു. തുടർന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയ ശേഷം ഇവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡൊണഗൽ: കൗണ്ടി ഡൊണഗലിൽ പാറക്കെട്ടിൽ നിന്നും വീണ് അപകടം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുണ്ടോറൻ വെസ്റ്റ് എൻഡിൽ ആയിരുന്നു അപകടം ഉണ്ടായത്. ഇന്നലെ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. സ്ഥലത്ത് ഉണ്ടായിരുന്ന വളണ്ടിയറാണ് വിവരം കോസ്റ്റ്ഗാർഡിനെയും അടിയന്തര സേവനങ്ങളെയും അറിയിച്ചത്. ഉടനെ ഇവരെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടർന്ന് ഇയാളെ എയർലിഫ്റ്റ് ചെയ്തു. സ്ലിഗോ ജനറൽ ആശുപത്രിയിലാണ് യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.
മയോ: കൗണ്ടി മയോയിൽ ആംബുലൻസ് കത്തിനശിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. ഇന്നലെയാണ് മയോയിലെ സാക്രഡ് ഹാർട്ട് ആശുപത്രിയ്ക്ക് മുൻപിൽവച്ച് ആംബുലൻസിന് തീപിടിച്ചത്. സംഭവ സമയം ആംബുലൻസിൽ രോഗികളോ ഡ്രൈവറോ ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്. സംഭവ സമയം ആശുപത്രിയിലെ പാർക്കിംഗ് ഏരിയയിൽ ആയിരുന്നു ആംബുലൻസ്.
ഡബ്ലിൻ: സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രദേശവാസികൾ. രണ്ട് റെസിഡന്റ്‌സ് ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും. സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങാനുള്ള തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം പ്രദേശവാസികൾ കടുപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പാർനെൽ സ്‌ക്വയറിലെ ഗാർഡനിലാണ് ആദ്യ പ്രതിഷേധം. വൈകീട്ട് ആറരയ്ക്കാണ് രണ്ടാമത്തെ പ്രതിഷേധ പ്രകടനം നടക്കുക. സഗ്ഗാർട്ട് ഗ്രാമത്തിലാണ് രണ്ടാമത്തെ പ്രതിഷേധ പ്രകടനം നടക്കുക. അതേസമയം 148.2 മില്യൺ യൂറോ ചിലവിട്ടാണ് സർക്കാർ സിറ്റിവെസ്റ്റ് ഹോട്ടൽ വാങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഡബ്ലിൻ: അയർലന്റിൽ ഡബ്ലിൻ സ്വദേശിയെ മർദ്ദിച്ച സംഭവത്തിൽ ഇന്ത്യക്കാരന് തടവ് ശിക്ഷ വിധിച്ച് കോടതി. ഡൊണഗലിലെ റെസ്‌റ്റോറന്റ് ഉടമയായ പ്രഭ്‌ജോത് സിംഗിനാണ് കോടതി ഒരു വർഷത്തേയ്ക്ക് ശിക്ഷ വിധിച്ചത്. 2022 മെയ് 7 ന് ആയിരുന്നു സംഭവം. ഡബ്ലിൻ സ്വദേശിയും പകുതി പാകിസ്ഥാനിയുമായ ഷെയ്ൻ ഡാൾട്ടനാണ് പരിക്കേറ്റത്. ലെറ്റർകെന്നിയിലെ ടേസ്റ്റ് ഓഫ് ഇന്ത്യ റെസ്റ്റോറന്റിലാണ് സംഭവം ഉണ്ടായത്. ഇവിടെ എത്തിയ ഷെയ്ൻ ഉറുദുവിൽ തന്റെ പങ്കാളിയോട് സംസാരിക്കുന്നതിനിടെ മോശം വാക്കുകൾ ഉപയോഗിക്കുകയായിരുന്നു. ഇത് പ്രഭ്‌ജോത് സിംഗ് എതിർത്തു. ഇതിന് പിന്നാലെ ഇരുവരും തമ്മിൽ തർക്കം ഉണ്ടാകുകയായിരുന്നു. ഇതിനിടെയാണ് പ്രഭ്‌ജോത് ഷെയ്‌നിനെ മർദ്ദിച്ചത്.
ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ വൻ കഞ്ചാവ് വേട്ട. 2 മില്യൺ യൂറോ വിലവരുന്ന കഞ്ചാവാണ് പിടികൂടിയത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബാലിഫെർമോട്ടിലെ വ്യാപാര സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. ഇന്നലെയായിരുന്നു പരിശോധന. വ്യാപാരസ്ഥാപനത്തിന്റെ മറവിൽ ലഹരിവിൽപ്പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു പോലീസ്. പിടിച്ചെടുത്ത കഞ്ചാവ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഡബ്ലിൻ: യൂറോപ്പിൽ അഞ്ചാംപനി ( മീസിൽ) വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഐറിഷ് പൗരന്മാർക്ക് മുന്നറിയിപ്പ്. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള യാത്ര പരമാവധി നിർത്തിവയ്ക്കണം എന്ന് ഹെൽത്ത് സർവ്വീസ് എക്‌സിക്യൂട്ടീവ് (എച്ച്എസ്ഇ) അറിയിച്ചു. യൂറോപ്പിന് പുറമേ അമേരിക്കയിലും കാനഡയിലും അഞ്ചാംപനി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഫ്രാൻസ്, സ്‌പെയിൻ, നെതർലന്റ്‌സ്, റൊമാനിയ, ബെൽജിയം എന്നീ രാജ്യങ്ങളിലാണ് അഞ്ചാംപനി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടേയ്ക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം എന്ന് എച്ച്എസ്ഇ അറിയിച്ചു. വാക്‌സിനെടുക്കാത്ത കുട്ടികളുമായി ഇവിടേയ്ക്ക് യാത്ര ചെയ്യുന്നത് രോഗവ്യാപനം വേഗത്തിലാക്കും. രാജ്യത്ത് അഞ്ചാംപനി വ്യാപിക്കുന്നതിന് ഈ രാജ്യങ്ങളിലേക്കുള്ള യാത്ര കാരണമാകുമെന്നും എച്ച്എസ്ഇ അറിയിച്ചു. അഞ്ചാംപനി റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്കായി ഹെൽത്ത് പ്രൊട്ടക്ഷൻ സർവയലൻസ് സെന്റർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
ടിപ്പററി: ടിപ്പററയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് ജയിൽശിക്ഷ വിധിച്ച് കോടതി. 89 കാരനും കെന്നഡിപാർക്ക് സ്വദേശിയുമായ സിഡ് ഗ്രീനിനെയാണ് കോടതി ശിക്ഷവിധിച്ചത്. 10 വർഷത്തെ തടവ് ശിക്ഷയാണ് ഇയാൾക്കെതിരെ വിധിച്ചിരിക്കുന്നത്. 1993 നും 1998നും ഇടയിൽ ആയിരുന്നു ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ ഇയാൾക്കെതിരെ 22 ബലാത്സംഗകുറ്റങ്ങളാണ് ചുമത്തിയത്. ഇതിന് പുറമേ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്.
ഡബ്ലിൻ: ബീച്ചുകളിലെത്തുന്നവർക്ക് മുന്നറിയിപ്പുമായി കോസ്റ്റ്ഗാർഡ്. അപകടങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നിന്നും വിട്ട് നിൽക്കണം എന്നും, അപകടം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തങ്ങളെ വിവരം അറിയിക്കണം എന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു. ബീച്ചുകളിൽ ആളുകൾ അപകടത്തിൽപ്പെടുന്ന സംഭവങ്ങൾ വർദ്ധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. ചൂട് കാലാവസ്ഥ ആരംഭിച്ചതോടെ നിരവധി പേർ ബീച്ചുകളിലേക്ക് എത്തുന്നുണ്ടെന്ന് കോസ്റ്റ്ഗാർഡ് വ്യക്തമാക്കി. സ്വയം അപകടത്തിൽപ്പെടുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണം. അപകടം ഉണ്ടായാൽ അതിവേഗം കോസ്റ്റ്ഗാർഡിന്റെ സഹായം തേടണം. സഹായത്തിനായി 116, 999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും കോസ്റ്റ്ഗാർഡ് അറിയിച്ചു.
ക്ലെയർ: ക്ലെയർ കൗണ്ടിയിൽ ട്രാക്ടർ ഇടിച്ച് ഒരു മരണം. 60 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ സിക്സ്മൈൽബ്രിഡ്ജിലെ കിൽമുറിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 60 കാരന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എൽ7006 ൽ ആയിരുന്നു സംഭവം. ട്രാക്ടർ ഇടിച്ചതിന് പിന്നാലെ സാരമായി പരിക്കേറ്റ അദ്ദേഹം സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃക്‌സാക്ഷികളോട് 065 684 8100 എന്ന നമ്പറിൽ എനിസ് ഗാർഡ സ്റ്റേഷനുമായോ, 1800 666 111 എന്ന നമ്പറിൽ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായോ അല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
