ലിമെറിക്ക്: കോർക്ക്- ലിമെറിക്ക് അതിർത്തിയ്ക്ക് സമീപമുള്ള റോഡിൽ ഇരുചക്രവാഹന യാത്രികനെ മരിച്ച നിലയിൽ കണ്ടെത്തി. 50 വയസ്സ് പ്രായമുള്ള വ്യക്തിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെടുത്തത്. വാഹനത്തിൽ പോകുന്നതിനിടെ അദ്ദേഹത്തെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിച്ചതാണെന്നാണ് പ്രാഥമിക വിലയിരുത്തൽ. 50 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post

