ഡബ്ലിൻ: ലിയോ മാർപ്പാപ്പയ്ക്ക് ജിഎഎ ജേഴ്സി സമ്മാനിച്ച് അയർലന്റിൽ നിന്നുള്ള സംഘം. സ്പോർട്സ് ജൂബിലിയോട് അനുബന്ധിച്ച് വത്തിക്കാനിൽ നടന്ന പൊതുസദസ്സിനിടെ ആയിരുന്നു ജേഴ്സി കൈമാറിയത്. ലിയോ മാർപ്പാപ്പ ജേഴ്സി സ്വീകരിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അയർലന്റിൽ നിന്നുള്ള കാതറിൻ ഹാലിന, നിയാം റയാൻ എന്നിവരും ന്യൂയോർക്ക് സ്വദേശിനിയായ കാറ്റി മൊളോയും പ്രതികരിച്ചു.
മൂന്ന് പേരും റോം ഹൈബർണിയ ഗാലിക് അത്ലറ്റിക് അസോസിയേഷന്റെ അംഗങ്ങളാണ്. വർഷങ്ങളായി ഇവർ റോമിലാണ് താമസം.
Discussion about this post

