വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ ബാൽക്കണിയിൽ നിന്നും വീണ് പരിക്കേറ്റ ആൺകുട്ടി ആശുപത്രി വിട്ടു. മൂന്ന് വയസ്സുള്ള ജെയ്ഡെൻ ഒ നെയിൽ ആണ് ആശുപത്രിവിട്ടത്. മൂന്ന് വയസ്സുകാരനൊപ്പം വീണ് പരിക്കേറ്റ ഏഴ് വയസ്സുകാരി വെള്ളിയാഴ്ച ഡിസ്ചാർജ് ആയിരുന്നു.
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിലാണ് കുട്ടികളെ പ്രവേശിപ്പിച്ചിരുന്നത്. മൂന്ന് വയസ്സുകാരന് വീഴ്ചയിൽ തലയ്ക്കാണ് പരിക്കേറ്റത്. കുട്ടിയുടെ തലച്ചോറിൽ രക്തസ്രാവം ഉൾപ്പെടെ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പരിക്കുകൾ ഭേദമായിട്ടുണ്ട്. ആശുപത്രിവിട്ടെങ്കിലും കുട്ടിയ്ക്ക് വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്.
Discussion about this post

