- ഇറാന്റെ നതാൻസ് ആണവ കേന്ദ്രത്തിൽ യുഎസ് – ഇസ്രയേൽ വ്യോമാക്രമണം; ആണവ ചോർച്ചയില്ലെന്ന് അധികൃതർ
- ജീവന് ഭീഷണിയുണ്ട് : സംരക്ഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് മൊണാലിസയും, ഫർമാനും
- ചുവട് മാറ്റി യുഎസ് ; കടലില് കുടുങ്ങി കിടക്കുന്ന ഇറാന് എണ്ണ വിൽക്കാം
- ഇന്ധനത്തിന്റെ എക്സൈസ് തീരുവ കുറച്ചേക്കും
- ബാൽക്കണിയിൽ നിന്നും കുട്ടികൾ വീണ സംഭവം; അന്വേഷണവുമായി വാട്ടർഫോർഡ് സിറ്റി ആൻഡ് കൗണ്ടി കൗൺസിൽ
- അമേരിക്കൻ താരത്തോട് തോറ്റു; പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് മൈക്കൽ കോൺലാൻ
- പരാതിക്കാരി മുദ്രവെച്ച കവർ കൈമാറി; രാഹുലിനെതിരായ ഹർജി ബുധനാഴ്ച സുപ്രീംകോടതി പരിഗണിക്കും
- കരമന ജയൻ തിരുവനന്തപുരത്ത് ; അരുവിക്കരയിൽ വിവേക് ഗോപൻ : മൂന്നാം പട്ടിക പുറത്തിറക്കി ബിജെപി
Author: sreejithakvijayan
വെസ്റ്റ്മീത്ത്: അത്‌ലോണിനെ അയർലന്റിലെ ആദ്യ ഹരിത നഗരമാക്കുന്നതിനുള്ള ബ്ലൂ പ്രിന്റ് പുറത്ത്. ബാലിമോർ ഗ്രൂപ്പിന്റെ സിഇഒ സീൽ മുൽറിയൻ ആണ് ബ്ലൂപ്രിന്റ് പ്രസദ്ദീകരിച്ചത്. 2040 ആകുമ്പോഴേയ്ക്കും അത്‌ലോണിനെ ഹരിത നഗരം ആക്കുകയാണ് ലക്ഷ്യം. ദി ബിസിനസ് പോസ്റ്റിന് നൽകിയ അഭിമുഖത്തിനിടെയാണ് സീൻ മുൽറിയൻ ബ്ലൂ പ്രിന്റ് പുറത്തുവിട്ടത്. അഭിമുഖത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളും അദ്ദേഹം വിശദീകരിച്ചു. വിദ്യാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കി കൊണ്ടുള്ള പ്രത്യേക ഗ്രാമവും മറ്റ് സൗകര്യങ്ങളും ഉൾക്കൊള്ളുന്നതാണ് പദ്ധതി.
ബെൽഫാസ്റ്റ്: ബാലിമെനയിൽ യുവാവിന് നേരെ ആക്രമണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് ബാലിമെന സ്ട്രീറ്റ് അടച്ചുപൂട്ടി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്പ്രിംഗ്‌വെല്ലിലെ ഗ്രൗസ് ബാർ ആന്റ് റെസ്‌റ്റോറന്റിൽ ആയിരുന്നു സംഭവം. വടക്കൻ അയർലന്റിൽ കഴിഞ്ഞ രണ്ടാഴ്ചയായി നീളുന്ന കലാപത്തിന്റെ തുടർച്ചയാണ് രാവിലെയുണ്ടായ ആക്രമണം എന്നാണ് സൂചന. ഇതേ തുടർന്നാണ് സ്ട്രീറ്റ് അടച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിശോധനയ്ക്കായി പ്രദേശത്ത് ഫോറൻസിക് സംഘം എത്തിയിട്ടുണ്ട്.
ഡബ്ലിൻ: അയർലന്റിലേക്കുള്ള വിമാന സർവ്വീസുകൾ വിപുലീകരിക്കാൻ യുണൈറ്റഡ് എയർലൈൻസ്. അമേരിക്കയ്ക്കും ഡബ്ലിനും ഇടയിലുള്ള റൂട്ടുകളിലാണ് സർവ്വീസ് വിപുലീകരിക്കാനുള്ള വിമാനക്കമ്പനിയുടെ തീരുമാനം. ഡബ്ലിനിലേക്കുള്ള യാത്രികരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. പ്രധാന റൂട്ടുകളിൽ വലിയ വിമാനങ്ങളുടെ വിന്യാസം, വിമാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കൽ എന്നിവയാണ് കമ്പനി ലക്ഷ്യമിടുന്നത്. 2026 ആകുമ്പോഴേയ്ക്കും ഈ ലക്ഷ്യം കമ്പനി പൂർത്തീകരിക്കും. ബിസിനസ്- വിനോദയാത്രകൾ കൂടുതൽ ആകർഷകമാക്കുന്നതിനുള്ള സേവനങ്ങളും യുണൈറ്റഡ് എയർലൈൻസ് മുന്നോട്ട് വയ്ക്കുന്നുണ്ട്.
ഡബ്ലിൻ: ഇറാൻ-ഇസ്രായേൽ സംഘർഷം എത്രയും വേഗം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അയർലന്റ് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. അമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ടെഹ്‌റിനാലെ ഐറിഷ് എംബസിയിലെ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തന്നെ രാജ്യം വിട്ടു. ലെബനനിലെ ഐറിഷ് സമാധാന സേനാംഗങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. അമേരിക്ക ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ വിലയിരുത്തിവരികയാണ്. ഇത്രയും വേഗം പ്രശ്‌നങ്ങൾ പരിഹരിക്കണം. ഇസ്രായേലും ഇറാനും തമ്മിലുള്ള ബന്ധം പഴയത് പോലെ പുന:സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡബ്ലിൻ: അയർലന്റിൽ ചൂടിന് അയവ്. വരും ദിവസങ്ങളിൽ മഴയോട് കൂടിയ തണുത്ത കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതിശക്തമായ ഇടിമിന്നൽ സാദ്ധ്യതയും ഉണ്ട്. അറ്റ്‌ലാന്റികിന് മുകളിലാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. ഇതേ തുടർന്നാണ് അയർലന്റിൽ വീണ്ടും അസ്ഥിരകാലാവസ്ഥ തുടരുന്നത്. ഞായറാഴ്ച അയർലന്റിൽ വെയിലും മഴയും ഇടകലർന്ന കാലാവസ്ഥയാകും അനുഭവപ്പെടുക. വൈകുന്നേരങ്ങളിൽ തെക്ക് കിഴക്കൻ മേഖലകളിൽ ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കും.
ലവോയിസ്: മൗണ്ട്‌മെല്ലിക്കിൽ നിന്നും കാണാതായ 16 കാരനായുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. അവസാനമായി ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുട്ടി കാർലോയിൽ എത്തിയിരിക്കാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ കാർലോയിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പച്ചിട്ടുണ്ട്. ജെയ്ക്ക് കണ്ണിംഗ്ഹാം ബർക്ക് എന്നാണ് കാണാതായ 16 കാരന്റെ പേര്. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കുട്ടിയെ കാണാതെ ആയത്. മെലിഞ്ഞ ശരീരവും കറുത്ത മുടിയും പച്ച നിറത്തിലുള്ള കണ്ണുകളുമുള്ള കുട്ടിയ്ക്ക് ഏകദേശം അഞ്ചടി ഉയരമുണ്ട്. ജെയ്ക്കിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോർട്ട്ലോയിസ് ഗാർഡ സ്റ്റേഷനുമായി 057 867 4100 എന്ന നമ്പറിലോ ഗാർഡ കോൺഫിഡൻഷ്യൽ ലൈനുമായി 1800 666 111 എന്ന നമ്പറിലോ അതുമല്ലെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനുമായോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.
ഡബ്ലിൻ: അയർലന്റിലെ കൂടുതൽ സ്‌റ്റോറുകൾ അടച്ച് പൂട്ടാൻ തീരുമാനിച്ച് റിവർ ഐലന്റ്. രാജ്യത്ത് പ്രവർത്തിക്കുന്ന 33 സ്‌റ്റോറുകൾ കൂടിയാണ് പ്രമുഖ ഫാഷൻ റീട്ടെയ്ൽ കമ്പനിയായ റിവർ ഐലന്റ് അടച്ച് പൂട്ടുന്നത്. ഇത് നൂറുകണക്കിന് പേരുടെ തൊഴിൽ നഷ്ടത്തിന് കാരണമാകും. കടകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ചിലവും ആളുകൾക്ക് ഓൺലൈൻ ഷോപ്പിംഗിൽ താത്പര്യം വർദ്ധിച്ചതുമാണ് സ്റ്റോറുകൾ അടച്ച് പൂട്ടാൻ റിവർ ഐലന്റിനെ നയിച്ചത്. കഴിഞ്ഞ ആഴ്ച ഡബ്ലിൻ സിറ്റി സെന്ററിലെ ഹെൻറി സ്ട്രീറ്റിലുള്ള സ്‌റ്റോർ റിവർ ഐലന്റ് അടച്ച് പൂട്ടിയിരുന്നു. ഈ മാസം 27 ഓട് കൂടി ബാക്കിയുള്ള സ്റ്റോറുകളും അടച്ചുപൂട്ടുമെന്നാണ് സൂചന.
ഡബ്ലിൻ: കാർഷിക ഉത്പന്നങ്ങൾക്ക് അതിവേഗം വില വർദ്ധിക്കുന്ന യൂറോപ്യൻ രാജ്യമായി അയർലന്റ്. ഈ വർഷം ആദ്യപാദത്തിൽ തന്നെ കാർഷിക ഉത്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ആദ്യപാദവുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ ശരാശരി 19.3 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. യൂറോപ്പിലാകമാനം വില വർദ്ധന എന്നത് 2.6 ശതമാനം ആണ്. ബീഫ്, പാൽ, ബട്ടർ, ചീസ് തുടങ്ങിയ പാലുത്പന്നങ്ങൾ എന്നിവയുടെ വിലയാണ് അതിവേഗം വർദ്ധിക്കുന്നത്. നിലവിൽ വിപണിയിൽ ഇവയ്ക്ക് വില സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നതിലും അധികമാണ്. മെയ് മാസത്തിൽ പാലിന് വലിയ തോതിൽ വില വർദ്ധിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും ചിലവേറിയ രാജ്യം അയർലന്റ് ആണെന്ന റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കാർഷിക ഉത്പന്നങ്ങളുടെ വില വർദ്ധനവ് സംബന്ധിച്ച വിവരം പുറത്തുവരുന്നത്.
ലിമെറിക്ക്: ലിമെറിക്കിൽ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബല്ലിനാകുറയിലെ ഹൈഡ് അവന്യൂവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വാഹനം കത്തിക്കുന്ന സാഹചര്യവും ഉണ്ടായി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് പരിക്കേറ്റവർ ചികിത്സയിലുള്ളത്.
ഡബ്ലിൻ: അയർലന്റിൽ ആദ്യമായി വീട് വാങ്ങുന്നവരുടെ സ്വത്തുക്കളുടെയും മോർട്ട്‌ഗേജുകളുടെയും മൂല്യം വർദ്ധിച്ചു. 2019 ലേതുമായി താരതമ്യം ചെയ്യുമ്പോൾ മൂല്യത്തിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബാങ്കിംഗ് ആൻഡ് പേയ്‌മെന്റ് ഫെഡറേഷൻ അയർലന്റാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. ഫസ്റ്റ് ടൈം ബയേഴ്‌സിന്റെ പ്രോപ്പർട്ടികളുടെ മൂല്യത്തിൽ 10,0000 യൂറോയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ മൂല്യം 3,72,000 യൂറോയിൽ എത്തി. ശരാശരി മോർട്ട്‌ഗേജ് മൂല്യം 78,000 (36%) യൂറോ വർദ്ധിച്ച് 2,94,000 യൂറോയിലും എത്തി. 2019 ൽ ഇത് 70,000 യൂറോ ആയിരുന്നു.
Subscribe to Updates
Get the latest creative news from FooBar about art, design and business.
