Author: sreejithakvijayan

ഡബ്ലിൻ: അയർലന്റിൽ ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ വളർത്ത് മൃഗങ്ങളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡബ്ലിൻ സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രുവാലിറ്റി ടു അനിമൽസ് (ഡിഎസ്പിസിഎ). വളർത്തു മൃഗങ്ങൾ പ്രത്യേകിച്ച് നായ്ക്കൾ ദീർഘനേരം വെയിൽ ഏൽക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ഇവയ്ക്ക് താപാഘാതം ഏൽക്കാൻ സാദ്ധ്യതയുണ്ടെന്നും ഡിഎസ്പിസിഎ വ്യക്തമാക്കി. ചൂട് സമയങ്ങളിൽ നായ്ക്കളുമായി പുറത്ത് അധിക സമയം ചിലവഴിക്കുന്നത് ഒഴിവാക്കണം. ചൂടേൽക്കുന്നത് നായ്ക്കൾക്ക് താപാഘാതം ഉണ്ടാകാൻ കാരണം ആകും. ആന്തരിക രക്തസ്രാവം, അവയവങ്ങൾക്ക് കേടുപാട്, ബോധം നഷ്ടമാകുക തുടങ്ങിയവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. വെയിലുള്ള സമയങ്ങളിൽ വ്യായാമം ഒഴിവാക്കണം. ധാരാളം വെള്ളം നൽകണം. കൂടുകളിൽ നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം എന്നും ഡിഎസ്പിസിഎ വ്യക്തമാക്കി.

Read More

ഡബ്ലിൻ: അയർലന്റിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ചൂട് കാലം വന്നെത്തിയിരിക്കുകയാണ്. ശക്തമായ വെയിലാണ് രാജ്യത്ത് അനുഭവപ്പെടുന്നത്. നല്ല രീതിയിൽ വെയിൽ ലഭിക്കുന്നതിനാൽ എല്ലാവരും വീടുകൾക്ക് വെളിയിലാണ് തുണികൾ ഉണക്കാൻ ഇടുന്നത്. എന്നാൽ വെയിലിൽ തുണികൾ ഉണക്കാനിടുമ്പോൾ ശ്രദ്ധിക്കണം എന്നാണ് ഡെയ്‌ലി പോപ്പിൻസിന്റെ എംഡി നിഗൽ ബെയർമാൻ നൽകുന്ന മുന്നറിയിപ്പ്. ചൂട് കാലം എന്നത് പൂമ്പൊടിധാരാളമായി അന്തരീക്ഷത്തിൽ പ്രത്യക്ഷപ്പെടുന്ന കാലം കൂടിയാണെന്ന് ബെയർമാൻ പറയുന്നു.  ഉണങ്ങിയ പുല്ലുകളിൽ നിന്നുള്ള പൊടിയും ഇതിനൊപ്പം അന്തരീക്ഷത്തിൽ ഉണ്ടാകും.  പുറത്ത് ഉണങ്ങാനിടുന്ന നനഞ്ഞ തുണികളിൽ ഇത് പറ്റിപ്പിടിക്കും. ഈ വസ്ത്രം ധരിക്കുമ്പോൾ കണ്ണു ചൊറിച്ചിൽ, മൂക്ക് ചൊറിച്ചിൽ, ജലദോഷം, മറ്റ് അലർജികൾ എന്നിവ അനുഭവപ്പെടാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അതിനാൽ വീടുകൾക്കുള്ളിൽ തന്നെ തുണികൾ ഉണങ്ങാൻ ഇടുന്നതാണ് നല്ലത്.

Read More

മീത്ത്: അയർലന്റ് മലയാളികൾ കാത്തിരുന്ന ‘ കേരള ഹൗസ് കാർണിവൽ 2025 ‘ നാളെ ( ജൂൺ 21). കേരള ഹൗസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലയാളികളുടെ പ്രിയതാരം മമിതാ ബൈുജുവാണ് കാർണിവലിലെ മുഖ്യാതിഥി. ഫെയറിഹൗസ് റേസ്‌കോഴ്‌സിലാണ് പരിപാടികൾ നടക്കുക. രാവിലെ 8 മണിമുതൽ രാത്രി 9 മണിവരെയാണ് ആഘോഷപരിപാടികൾ. മേളയിലേക്ക് അയർലന്റിലെ മുഴുവൻ മലയാളികളെയും സംഘാടകർ സ്വാഗതം ചെയ്തു. വിവിധ കലാപരിപാടികളും കായിക മത്സരങ്ങളും കാർണിവലിന്റെ ഭാഗമായി നാളെ സംഘടിപ്പിക്കും. കുട്ടികൾക്ക് വേണ്ടി പ്രത്യേകമായി വിനോദപരിപാടികളും കാർണിവലിൽ ഉണ്ടായിരിക്കും. ഇതിന് പുറമേ ജാസി ഗിഫ്റ്റ്, സയനോര എന്നിവർ അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാകും.

Read More

ബാലിനസ്ലോ: അയർലന്റിലെ ബാലിനസ്സ്‌ലോ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റി (ബിഐസിസി)യ്ക്ക് പുതിയ ഭാരവാഹികൾ. 2025-26 വർഷത്തേക്കുള്ള പ്രസിഡന്റായി ലിൻസി ഡോൺബോസ്‌കോയെ തിരഞ്ഞെടുത്തു. ഷിബിൻ സജി ഫിലിപ്പ് സെക്രട്ടറിയായും, ആശ ഫിലിപ്പ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: * എന്റർടൈൻമെന്റ്‌സ്: അമ്മു അരുൺ, ലാൻസൺ ലോറൻസ് * ഫുഡ് & ഹോസ്പിറ്റാലിറ്റി: വിബിന വിൻസെന്റ്, എബിൻ ചാക്കോ * മീഡിയ കോർഡിനേറ്റർ: മാർട്ടിന എസ്. കുര്യൻ, എബി ചാക്കോ

Read More

ഡബ്ലിൻ: അയർലന്റിൽ ഇന്നും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ. താപനില 29 ഡിഗ്രി സെൽഷ്യസ് വരെ എത്താൻ സാദ്ധ്യതയുണ്ട്. വ്യാഴാഴ്ച രാജ്യത്തെ താപനില റെക്കോർഡ് ഭേദിച്ചതായും മെറ്റ് ഐറാൻ വ്യക്തമാക്കി. അതിരാവിലെ ഈർപ്പമുള്ള കാലാവസ്ഥ ആയിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇടിമിന്നൽ സാദ്ധ്യത പരിഗണിച്ച് ഇന്ന് രാവിലെ 9 മണിവരെ അയർലന്റിൽ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരുന്നു. ഇന്ന് പകൽ ചൂട് ശക്തമാകുമെങ്കിലും വൈകീട്ടോടെ ഇതിൽ മാറ്റം ഉണ്ടാകും. വൈകുന്നേരം നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. മറ്റെന്നാൾ മുതൽ അയർലന്റിൽ മഴയും വെയിലും കലർന്ന അസ്ഥിരകാലാവസ്ഥയാകും അനുഭവപ്പെടുക.

Read More

ബെൽഫാസ്റ്റ്: വടക്കൻ അയർലന്റിൽ പോലീസുകാർ വ്യാപകമായി ആക്രമിക്കപ്പെടുന്നത് ആശങ്കയുളവാക്കുന്നു. മേഖലയിൽ ഓരോ ദിവസവും 9 പോലീസുകാർ വീതം ആക്രമിക്കപ്പെടുന്നുണ്ടെന്നാണ് പോലീസ് യൂണിയന്റെ റിപ്പോർട്ട്. ഈ സ്ഥിതിവിശേഷം പോലീസ് സേനയ്ക്ക് വലിയ വെല്ലുവിളിയാണ്. വടക്കൻ അയർലന്റിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ കഴിഞ്ഞ ആഴ്ച മാത്രം 78 പോലീസുകാർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ പോലീസുകാർ ആക്രമിക്കപ്പെടുന്ന 9,415 സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിൽ 2,826 സംഭവങ്ങളിൽ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.

Read More

ഡബ്ലിൻ: ചൂട് തുടരുന്ന അയർലന്റിൽ ഇന്നലെ രേഖപ്പെടുത്തിയത് റെക്കോർഡ് താപനില. കൗണ്ടി റോസ്‌കോമണിൽ അന്തരീക്ഷ താപനില 27 ഡിഗ്രിയിലെത്തി. ഈ വർഷത്തെ തന്നെ ഏറ്റവും ചൂടേറിയ ദിനം ആയിരുന്നു വ്യാഴാഴ്ച. റോസ്‌കോമണിലെ മൗണ്ട് ഡിലോണിൽ ആയിരുന്നു താപനില ഇത്രയും അധികം രേഖപ്പെടുത്തിയത്. ഇതിന് മുൻപ് ഏപ്രിൽ 30 നായിരുന്നു അയർലന്റിൽ ശക്തമായ ചൂട് അനുഭവപ്പെട്ടത്. 25.9 ഡിഗ്രി ആയിരുന്നു അന്നേദിനം രേഖപ്പെടുത്തിയ താപനില. ഗാൽവെയിലെ ഏഥൻറിയിൽ ആയിരുന്നു ഇത്രയും അധികം ചൂട് രേഖപ്പെടുത്തിയിരുന്നത്. നിലവിൽ അയർലന്റിന് മുകളിലായി ഉയർന്ന മർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അതിനാൽ വ്യാഴവും വെള്ളിയും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് മെറ്റ് ഐറാൻ നേരത്തെ അറിയിച്ചിരുന്നു.

Read More

ക്ലെയർ: മണിപോയിന്റ് പവർ സ്റ്റേഷനിൽ കൽക്കരി കത്തിക്കുന്നത് അവസാനിപ്പിച്ച് ഇഎസ്ബി. കൽക്കരിയ്ക്ക് പകരമായി പ്ലാന്റിന്റെ പ്രവർത്തനത്തിന് ഓയിൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഉപയോഗിക്കും. കഴിഞ്ഞ 40 വർഷക്കാലമായി കൽക്കരി ഉപയോഗിച്ചാണ് ഈ പവർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. കിൽറഷിലാണ് പവർ സ്റ്റേഷൻ  സ്ഥിതിചെയ്യുന്നത്. സ്റ്റേഷനെ പുനരുപയോഗിക്കാവുന്ന ഊർജ്ജത്തിന്റെ ഹബ്ബാക്കി മാറ്റുക ലക്ഷ്യമിട്ടാണ് നടപടി. നേരത്തെ തീരുമാനിച്ചതിലും ആറ് മാസം മുൻപാണ് കൽക്കരി ഉപയോഗം പ്ലാന്റ് അവസാനിപ്പിച്ചിരിക്കുന്നത്. 2029 വരെ സ്റ്റേഷൻ ഓയിൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കും. കൽക്കരി കത്തിക്കുന്നത് കാർബൺ വൻതോതിൽ പുറന്തള്ളുന്നതിന് കാരണമാകുന്നുണ്ട്. ഇത് ഇല്ലാതാക്കുക കൂടി ഈ മാറ്റത്തിന്റെ ലക്ഷ്യമാണ്.

Read More

ഡബ്ലിൻ: യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചിലവേറിയ രാജ്യമായി അയർലന്റ്. പട്ടികയിൽ രണ്ടാംസ്ഥാനത്താണ് അയർലന്റുള്ളത്. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ചിലവേറിയ രാജ്യങ്ങളുടെ പട്ടികയിൽ ഡെൻമാർക്കാണ് ഒന്നാം സ്ഥാനത്തുള്ളത്. യൂറോപ്യൻ യൂണിയന്റെ സ്റ്റാറ്റിസ്റ്റിക്കൽ ഏജൻസിയാണ് ഇതുമായി ബന്ധപ്പെട്ട പട്ടിക പുറത്തുവിട്ടത്. അയർലന്റിൽ സാധനങ്ങളുടെ വിലകൾ ശരാശരിയേക്കാൾ 28 ശതമാനം കൂടുതലാണ്. റെസ്റ്റോറന്റുകളിലെയും ഹോട്ടലുകളിലെയും സാധനങ്ങളുടെ വിലകൾ രാജ്യത്ത് 29 ശതമാനം കൂടുതലാണ്. കമ്മ്യൂണിക്കേഷൻ ചെലവുകൾ ശരാശരിയേക്കാൾ 40 ശതമാനം കൂടുതലാണ്. വൈദ്യുതി, ഗ്യാസ്, ഇന്ധനം എന്നിവയ്ക്ക് ഏറ്റവും ചെലവേറിയ മൂന്നാമത്തെ രാജ്യമാണ് അയർലന്റ്.

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ വിരമിച്ച ജഡ്ജിയെ ആക്രമിച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി. ലോറൽ ലോഡ്ജിലെ താമസക്കാരനായ ജാമി ഒ’കോണറിനെ ആണ് എന്നിസിലെ ജില്ലാ കോടതിയിൽ ഹാജരാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഇയാൾ ജഡ്ജിയെ ആക്രമിച്ചത്. എന്നിസ് ജില്ലാ കോടതി ജഡ്ജിയായിരുന്ന ജോസഫ് മാംഗൻ ആയിരുന്നു ആക്രമണത്തിന് ഇരയായത്. എന്നിസ് കഫേയ്ക്ക് മുൻപിൽ ആയരുന്നു സംഭവം. ജഡ്ജിയെ കണ്ട കോണർ ആക്രോശിച്ചെത്തി അദ്ദേഹത്തെ ഇടിയ്ക്കുകയായിരുന്നു. ഒരു കാര്യവുമില്ലാതെ തന്നെ ജയിലിലടച്ചെന്ന് പറഞ്ഞായിരുന്നു ഇയാൾ 80 വയസ്സുള്ള ജഡ്ജിയെ ആക്രമിച്ചത്. ജഡ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More